കോട്ടയം കഞ്ഞിക്കുഴിക്ക് സമീപം വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം; ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ യുവാവ് മൂന്നാം പൊക്കം മരിച്ചു; നെഞ്ചിലും, തലയ്ക്കും ക്ഷതമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കോട്ടയത്ത് സഹോദരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
സ്വന്തം ലേഖകന്‍
കോട്ടയം: കോട്ടയം കഞ്ഞിക്കുഴിക്ക് സമീപം വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.
ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മൂന്നാം പൊക്കമാണ് യുവാവ് മരിച്ചത്. നെഞ്ചിലും, തലയ്ക്കും ക്ഷതമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. തുടര്‍ന്നാണ് സഹോദരനെ കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തത്.
ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കുന്നേല്‍ വീട്ടില്‍ കൊച്ചുമോന്‍ മകന്‍ സനല്‍ കെ. കെ(27)യാണ് മരിച്ചത്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍ അഖിലിനെയാണ് ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ റിജോ പി.ജോസഫ് അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് സനലിനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കിടന്ന ഇദ്ദേഹത്തെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കോട്ടയം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു. എന്നാല്‍, നവംബര്‍ 11 ന് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്ക് പിന്നിലും നെഞ്ചിലും ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. തുടര്‍ന്നു പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണ് എന്ന സൂചന ലഭിച്ചത്. തുടര്‍ന്നു, പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് അഖില്‍ നടത്തിയ കൊലപാതകമാണ് എന്നു കണ്ടെത്തിയത്. തുടര്‍ന്നു, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഖില്‍ കൊലപാതകം നടത്തിയതായി കണ്ടെത്തിയത്
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയതു. അന്വേഷണ സംഘത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ റിജോ. പി.ജോസഫ്, എസ്ഐമാരായ അനീഷ് കുമാര്‍, ശ്രീരംഗന്‍, ചന്ദ്രബാബു, രാജ് മോഹന്‍ എ.എസ്.ഐ. മാരായ ഷോബി, അന്‍സാരി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.