ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഇനി തെലങ്കാന പൊലീസിൽ ഡിഎസ്പി ; താരം ചുമതലയേറ്റു
സ്വന്തം ലേഖകൻ
ഹൈദരാബാദ്: ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഇനി തെലങ്കാന പൊലീസിൽ ഡിഎസ്പി (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്). കഴിഞ്ഞ ദിവസം താരം ഡിഎസ്പിയായി ചുമതലയേറ്റു. ഡിജിപി ജിതേന്ദറും ഉന്നത് റാങ്കിലുള്ള ഉദ്യോഗസ്ഥരും ഇന്ത്യൻ ക്രിക്കറ്റ് താരത്തെ സ്വീകരിച്ചു.
ആവശ്യമായ വിദ്യാഭ്യാസ യോഗ്യത സിറാജിനില്ല. താരം പ്ലസ് ടു വരെയാണ് പഠിച്ചത്. ഗ്രൂപ്പ് 1 ജോലിയ്ക്ക് ആവശ്യമായ കുറഞ്ഞ യോഗ്യത ബിരുദമാണ്. എന്നാൽ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തെലങ്കാന സർക്കാർ ഇളവു നൽകുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം അവസാനം കളിച്ചത്. 2017ൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യയ്ക്കായി താരം അരങ്ങേറിയത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ താരമാണ്.
Third Eye News Live
0