പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്ന് ജയചന്ദ്രനെ നീക്കി; പാർട്ടി പരിപാടികളിൽ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്ന് തീരുമാനം; ദത്തുവിവാദത്തിൽ അനുപമയുടെ അച്ഛൻ പിഎസ് ജയചന്ദ്രന് എതിരെ സിപിഎം നടപടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദത്തുവിവാദത്തിൽ അനുപമയുടെ അച്ഛൻ പിഎസ് ജയചന്ദ്രന് എതിരെ സിപിഎം നടപടി. പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്ന് ജയചന്ദ്രനെ നീക്കി. പാർട്ടി പരിപാടികളിൽ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്ന തീരുമാനവും എടുത്തു. സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു.
താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും ദത്ത് വിഷയം ചർച്ച ചെയ്യാൻ വിളിച്ച സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി യോഗത്തിൽ ജയചന്ദ്രൻ വിശദീകരിച്ചു. എന്നാൽ പാർട്ടി അംഗങ്ങളിൽ നിന്ന് ജയചന്ദ്രന് എതിരെ വലിയ എതിർപ്പുയർന്നു. വിഷയം ജയചന്ദ്രന് ശരിയായ രീതിയിൽ കൈകാര്യ ചെയ്യാമായിരുന്നു എന്നാണ് ഉയർന്ന പൊതു അഭിപ്രായം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പിന്നാലെയാണ് ജയചന്ദ്രൻ വഹിക്കുന്ന എല്ലാ സ്‌ഥാനങ്ങളിൽ നിന്നും നീക്കാൻ പാർട്ടി തീരുമാനിച്ചത്. ലോക്കൽ കമ്മിറ്റി തീരുമാനം ഉച്ചയ്‌ക്ക് ചേരുന്ന ഏരിയാ കമ്മിറ്റി യോഗത്തിൽ അംഗീകരിക്കും.