ആറ് നിലകളിലായി സിപിഎമ്മിന് പുതിയ ആസ്ഥാന മന്ദിരം; മുഖ്യമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: സി.പി.എമ്മിന് പുതിയ ആസ്ഥാന മന്ദിരം വരുന്നു.
തിരുവനന്തപുരത്ത് എ.കെ,ജി സെന്ററിന് സമീപം കെട്ടിട്ടത്തിൻ്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാര്‍ട്ടിയുടെ നിലവിലെ ആസ്ഥാനമന്ദിരമായ എ.കെ.ജി സെന്ററിന് എതിര്‍വശത്തായി പാര്‍ട്ടി വാങ്ങിയ 31.95 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ഗ്രീന്‍ ബില്‍ഡിംഗായി നിര്‍മ്മിക്കാനാണ് പദ്ധതി.
ഒന്നരവര്‍ഷത്തിനകം കെട്ടിട്ടം ഉദ്ഘാടനം ചെയ്യാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍, സംസ്ഥാന സെക്രട്ടറിയുടെ ഓഫീസ്, പ്രസ് കോണ്‍ഫറന്‍സ് ഹാള്‍, സന്ദര്‍ശകമുറി തുടങ്ങി വിപുലമായ ഓഫീസ് സൗകര്യത്തോടെയാണ് പുതിയ ആസ്ഥാന മന്ദിരം വിഭാവന ചെയ്തിരിക്കുന്നത്.
പാര്‍ട്ടി ആസ്ഥാനം പുതിയ കെട്ടിട്ടത്തിലേക്ക് മാറ്റി എ.കെ.ജി സെന്‍ററിനെ വിശാലമായ ലൈബ്രറിയും താമസസൗകര്യവും ഉള്‍പ്പെടുന്ന പഠന-ഗവേഷണ കേന്ദ്രമാക്കി മാറ്റാനാണ് സി.പി.എം നേതൃത്വം ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയിലാണ് എ.കെ.ജി സെൻ്റര്‍ സ്ഥിതി ചെയ്യുന്നത്.
എ.കെ.ജി സ്മാരക കമ്മിറ്റിയ്ക്ക് 1977-ലെ എ കെ ആൻ്റണി സര്‍ക്കാരാണ് ഭൂമി പകുത്ത് നല്‍കിയത്.
കെട്ടിടത്തിന്റെ ശിലയിടല്‍ ചടങ്ങില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി.
പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു. പൈലിംഗ് ജോലിയുടെ സ്വച്ച് ഓണ്‍ പി.ബി അംഗം എം.എ. ബേബി നിര്‍വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവന്‍, എ.കെ. ബാലന്‍, കെ.കെ. ശൈലജ, ആനത്തലവട്ടം ആനന്ദന്‍ , എം.എം. മണി തുടങ്ങിയവര്‍ പങ്കെടുത്തു.