play-sharp-fill
ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു; സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മറ്റിയംഗമായ കെപി രാധാകൃഷ്ണനെ താറടിക്കാന്‍ വേണ്ടി ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും നടത്തിയ കരുനീക്കമാണ് മന്ത്രി സജി ചെറിയാന്റെ രാജിയില്‍ കലാശിച്ചത്; തിരുവല്ലയിലെ ആർഎസ്എസ് ബന്ധമുള്ള നേതാക്കൾക്കെതിരെ അന്വേഷണം

ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു; സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മറ്റിയംഗമായ കെപി രാധാകൃഷ്ണനെ താറടിക്കാന്‍ വേണ്ടി ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും നടത്തിയ കരുനീക്കമാണ് മന്ത്രി സജി ചെറിയാന്റെ രാജിയില്‍ കലാശിച്ചത്; തിരുവല്ലയിലെ ആർഎസ്എസ് ബന്ധമുള്ള നേതാക്കൾക്കെതിരെ അന്വേഷണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സജി ചെറിയാന്റെ രാജിക്ക് പിന്നാലെ പുറത്തുവരുന്നത് സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മറ്റിയം​ഗങ്ങളുടെ ആർ എസ് എസ് ബന്ധം. സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മറ്റിയംഗമായ കെ.പി രാധാകൃഷ്ണനെ താറടിക്കാന്‍ വേണ്ടി ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും നടത്തിയ കരുനീക്കമാണ് മന്ത്രി സജി ചെറിയാന്റെ രാജിയില്‍ കലാശിച്ചതെന്ന് അണിയറയിൽ സംസാരം.

വാര്‍ത്ത ചോര്‍ത്തി വിവാദമാക്കിയത് സംബന്ധിച്ച്‌ സിപിഎം അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിലും തിരുവല്ല, മല്ലപ്പള്ളി അടക്കം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ സംശയ നിഴലിലായി. ആര്‍എസ്‌എസ് സംഘപരിവാര്‍ ബന്ധമുള്ള തിരുവല്ലയിലെ നേതാവും ഇദ്ദേഹത്തിന്റെ അനുയായിയായ കുന്നന്താനത്തെ നേതാവും ചേര്‍ന്നാണ് ഇതിനുള്ള പദ്ധതി തയാറാക്കിയതെന്ന് പാര്‍ട്ടിക്ക് വിവരം ലഭിച്ചു. ഇവര്‍ ജനം ടിവിയുടെ ലേഖകന്‍ വഴിയാണ് വാര്‍ത്ത പുറത്തു വിട്ടതെന്നും മറ്റു ചാനലുകളിലേക്ക് എത്തിച്ചതെന്നും പാര്‍ട്ടി ജില്ലാ നേതൃത്വം മനസിലാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ സര്‍വീസില്‍ ലേബര്‍ ഓഫീസര്‍ ആയി വിരമിച്ച കെപി രാധാകൃഷ്ണന്‍ സിപിഎമ്മിന്റെ മുന്നണിപ്പോരാളിയായിരുന്നു.
സര്‍വീസ് സംഘടനകളില്‍ സംസ്ഥാന ഭാരവാഹിത്വം വഹിച്ചിരുന്ന അദ്ദേഹം വിരമിച്ചപ്പോള്‍ പാര്‍ട്ടി തന്നെ കൊടുത്ത അംഗീകാരമായിരുന്നു ഏരിയാ കമ്മറ്റി അംഗത്വം. ഇരവിപേരൂര്‍ ഏരിയാ കമ്മറ്റിയുടെ പരിധിയിലാണ് രാധാകൃഷ്ണനുള്ളത്. എങ്കിലും മല്ലപ്പള്ളി ഏരിയയിലേക്കാണ് പരിഗണിച്ചത്. ഇതിൽ തിരുവല്ലയില്‍ നിന്നുള്ള ജില്ലാ നേതാക്കള്‍ക്ക് അസംതൃപ്തിയുണ്ടായിരുന്നു.

പാര്‍ട്ടി പരിപാടിയും വ്യക്തി കേന്ദ്രീകൃതവും ആയിരുന്നതിനാലും ഞായറാഴ്ചയുടെ മടുപ്പും കാരണം ഒറ്റ മാധ്യമങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മറ്റിയുടെ ഫേസ്‌ബുക്ക് പേജില്‍ പരിപാടി ലൈവായി പ്രദര്‍ശിപ്പിച്ചിരുന്നു. മന്ത്രിയുടെ പ്രസംഗം നീണ്ടതായിരുന്നതിനാല്‍ ആരും അത് ശ്രദ്ധിക്കുകയും ചെയ്തിരുന്നില്ല.

എന്നാല്‍, സദസിലും വേദിയിലുമായി ഉണ്ടായിരുന്ന രാധാകൃഷ്ണ വിരുദ്ധര്‍ മന്ത്രിയുടെ പ്രസംഗത്തിലെ അപകടം തിരിച്ചറിഞ്ഞു. രാധാകൃഷ്ണനെ താറടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവരുടെ പ്ലാനിങ്. ഇത്രയും നീണ്ട വീഡിയോ ആരും കാണില്ലെന്നുള്ളതിനാല്‍ വിവാദപരാമര്‍ശം വരുന്ന സമയം സഹിതമാണ് ഇവര്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.

ആര്‍എസ്‌എസ് സംഘപരിവാര്‍ ബന്ധമുള്ള തിരുവല്ലയിലെ നേതാവും ഇദ്ദേഹത്തിന്റെ അനുയായിയായ കുന്നന്താനത്തെ നേതാവും ചേര്‍ന്നാണ് ഇതിനുള്ള പദ്ധതി തയാറാക്കിയതെന്ന് പാര്‍ട്ടിക്ക് വിവരം ലഭിച്ചു. ഇവര്‍ ജനം ടിവിയുടെ ലേഖകന്‍ വഴിയാണ് വാര്‍ത്ത പുറത്തു വിട്ടതെന്നും മറ്റു ചാനലുകളിലേക്ക് എത്തിച്ചതെന്നും പാര്‍ട്ടി ജില്ലാ നേതൃത്വം മനസിലാക്കി.