play-sharp-fill
വടകരയില്‍ കെ കെ ശൈലജ ഇറങ്ങും;  മലപ്പുറത്ത് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി; ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ തീരുമാനമായി; ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 26ന്

വടകരയില്‍ കെ കെ ശൈലജ ഇറങ്ങും; മലപ്പുറത്ത് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി; ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ തീരുമാനമായി; ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 26ന്

തിരുവനന്തപുരം: 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ തീരുമാനമായി.

ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.
ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26ന് നടന്നേക്കും. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷം പോളിറ്റ് ബ്യൂറോ അനുമതിയോടെയായിരിക്കും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.

വടകരയില്‍ സാദ്ധ്യത പട്ടികയിലുണ്ടായിരുന്നു കെ കെ ശൈലജ തന്നെ മത്സരിക്കും. ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണൻ മത്സരിക്കും. മലപ്പുറത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് സ്ഥാനാർത്ഥിയാകും. വിപി സാനു, അഫ്സല്‍ എന്നിവരുടെ പേര് പരിഗണിച്ചെങ്കിലും അപ്രതീക്ഷിതമായി നറുക്ക് വസീഫിന് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാലക്കുടിയില്‍ സി രവീന്ദ്രനാഥ് മത്സരിക്കും എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെജെ ഷൈൻ ആയിരിക്കും മത്സരിക്കുക.

സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക

ആറ്റിങ്ങല്‍- വി ജോയ്

കൊല്ലം- എം മുകേഷ്

പത്തനംതിട്ട- തോമസ് ഐസക്

ആലപ്പുഴ- എഎം ആരിഫ്

എറണാകുളം- കെജെ ഷൈൻ

ചാലക്കുടി- സി രവീന്ദ്രനാഥ്

ആലത്തൂർ- കെ രാധാകൃഷ്ണൻ

മലപ്പുറം- വി വസീഫ്

പൊന്നാനി- കെഎസ് ഹംസ

കോഴിക്കോട് – എളമരം കരീം

വടകര- കെകെ ശൈലജ

പാലക്കാട് – എ വിജയരാഘവൻ

കണ്ണൂർ – എംവി ജയരാജൻ

കാസർകോട്- എംവി ബാലകൃഷ്ണൻ