Spread the love

കുമരകം: ചേമ്പർ ഓഫ് ഹോട്ടൽസ് & റിസോർട്ട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 2026 ലെ ക്രിക്കറ്റ് ടൂർണമെന്റിൽ ബാക്ക് വാട്ടർ റിപ്പിൾസ് ടീം ജേതാക്കളായി. കുമരകം ഹൈസ്കൂൾ മൈതാനത്ത് നടന്ന ഫൈനലിൽ ഗോകുലം ഗ്രാൻഡ് റിസോർട്ടിനെ പരാജയപ്പെടുത്തിയാണ് അവർ കിരീടം സ്വന്തമാക്കിയത്.

video
play-sharp-fill

കുമരകത്തെ എട്ട് റിസോർട്ടുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് കുമരകം ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നടന്നത്. നിരാമയ, കോക്കനട്ട് ലഗൂൺ, കുമരകം ലേക്ക് റിസോർട്ട്, റിതം, ലേക്ക് സോംഗ്, കോട്ടയം ക്ലബ്, ഗോകുലം, ബാക്ക് വാട്ടർ റിപ്പിൾസ് ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.

സമാപന ചടങ്ങിൽ റണ്ണറപ്പിനുള്ള ട്രോഫി ട്രഷറർ എബ്രഹാം മാത്യു വിതരണം ചെയ്തു. വിജയികൾക്കുള്ള ട്രോഫി മുൻ സെക്രട്ടറി അരുൺ കുമാർ കൈമാറി. സെക്രട്ടറി മനോജ് കുമാർ ആശംസകൾ നേർന്ന ചടങ്ങിൽ കോർഡിനേറ്റർ കെ.ജി. ബിനു സ്വാഗതവും വൈസ് പ്രസിഡന്റ് ജീന ജേക്കബ് നന്ദിയും രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group