
കൊല്ലം: കടയ്ക്കലിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയിരക്കുഴി സ്വദേശിനി വൈഷ്ണവി (23)യാണ് മരിച്ചത്. ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയായിരുന്ന വൈഷ്ണവിയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ ആത്മഹത്യയാണെന്ന പ്രാഥമിക സംശയമാണ് ഉയരുന്നത്.
അതേസമയം, മരണകാരണം വ്യക്തമല്ല. കടയ്ക്കൽ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







