വിവാഹത്തിൽ നിന്നും പിൻമാറി ; യുവാവിനും അമ്മയ്ക്കും ക്രൂരമർദ്ദനം ; പിന്നിൽ പെൺകുട്ടിയുടെ വീട്ടുകാർ ; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

വിവാഹത്തിൽ നിന്നും പിൻമാറി ; യുവാവിനും അമ്മയ്ക്കും ക്രൂരമർദ്ദനം ; പിന്നിൽ പെൺകുട്ടിയുടെ വീട്ടുകാർ ; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവാഹത്തിൽ നിന്നും പിൻമാറിയതിന് യുവാവിനും അമ്മയ്ക്കും ക്രൂരമർദ്ദനം. പെൺകുട്ടിയുടെ ബന്ധുക്കളാണ് ഇവരെ വീടുകയറി ആക്രമിച്ചത് .

വർക്കല അയിരൂർ സ്വദേശികളായ ശാലിനിക്കും മകൻ നന്ദുവിനുമാണ് മർദനമേറ്റത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയിരൂർ പൊലിസാണ് അന്വേഷണം നടത്തുന്നത്. അക്രമിസംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.