play-sharp-fill
വനിതാ നേതാക്കളോടുള്ള ചില പുരുഷ നേതാക്കന്മാരുടെ  സമീപനം  ശരിയല്ലെന്ന്‌  മന്ത്രി  ആർ ബിന്ദു ;സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയിലാണ് ഇത്തരമൊരു  വിമർശനം   മന്ത്രി ഉന്നയിച്ചത്

വനിതാ നേതാക്കളോടുള്ള ചില പുരുഷ നേതാക്കന്മാരുടെ സമീപനം ശരിയല്ലെന്ന്‌ മന്ത്രി ആർ ബിന്ദു ;സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയിലാണ് ഇത്തരമൊരു വിമർശനം മന്ത്രി ഉന്നയിച്ചത്

സ്വന്തം ലേഖിക

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ വിമർശനവുമായി മന്ത്രി ആർ ബിന്ദു . വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്നാണ് മന്ത്രിയുടെ വിമർശനം.

മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകിയാലും ശരിയായി പരിഗണിക്കുന്നില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നുവെന്നും ആർ ബിന്ദു വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവന്യൂ വകുപ്പിലെ അഴിമതിയിൽ സിപിഐക്കെതിരെയും സമ്മേളനത്തിൽ വിമര്‍ശനമുണ്ടായി. റവന്യൂ വകുപ്പില്‍ പണപ്പിരിവ് നടക്കുന്നുണ്ടെന്നാണ് വിമര്‍ശനം.

പട്ടയമേളകളുടെ മറവില്‍ പണപ്പിരിവ് നടക്കുകയാണെന്നാണ് ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചത്. സര്‍ക്കാരിന്‍റെ നേട്ടം സിപിഐ ഉപയോഗപ്പെടുത്തുകയാണ്. എന്നാല്‍, പ്രതിസന്ധികളില്‍ കുറ്റപ്പെടുത്തുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു