play-sharp-fill
കാട്ടാക്കടയിൽ സിപിഎം പാർട്ടി ഓഫീസിനു നേരെ ആക്രമണം: നാല് പേർ അറസ്റ്റിൽ, ഇരുചക്രവാഹനങ്ങളിലെത്തിയ 20 ഓളം പേരാണ്  ആക്രമണം നടത്തിയത്, പിന്നിൽ എസ്.ഡി.പി.ഐ എന്ന് ആരോപണം

കാട്ടാക്കടയിൽ സിപിഎം പാർട്ടി ഓഫീസിനു നേരെ ആക്രമണം: നാല് പേർ അറസ്റ്റിൽ, ഇരുചക്രവാഹനങ്ങളിലെത്തിയ 20 ഓളം പേരാണ് ആക്രമണം നടത്തിയത്, പിന്നിൽ എസ്.ഡി.പി.ഐ എന്ന് ആരോപണം

കാട്ടാക്കടയിൽ സിപിഎമ്മിൻ്റെ പാർട്ടി ഓഫീസിന് നേരെ ആക്രമണം.
രാത്രി 9.30 ഓടെയാണ് ആക്രമണം ഉണ്ടായത്. ഇരുചക്രവാഹനങ്ങളിലെത്തിയ 20 ഓളം പേരാണ് ആക്രമണം നടത്തിയത് .
പാർട്ടി ഓഫീസിൽ എത്തിയ ആക്രമികൾ ക്യാരംസ് കളിച്ചുകൊണ്ടിരുന്ന പ്രവർത്തകരെ ആക്രമിക്കുകയും പ്രദേശങ്ങളും കസേരകളും തല്ലിത്തകർക്കുകയും ചെയ്യുകയായിരുന്നു. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് അക്രമം നടത്തിയതെന്ന് ഏരിയ സെക്രട്ടറി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കാട്ടാക്കട പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് അക്രമം നടത്തിയത് എന്നാണ് സൂചന.
അക്രമം നടത്തിയത് എസ്.ഡി.പി.ഐ പ്രവർത്തകരാണെന്നാണ് സിപിഎം നേതൃത്വത്തിൻ്റെ ആരോപണം.