കാൽ മാത്രമല്ല, കൈയും വെട്ടും, സായുധ വിപ്ലവവും നടത്താൻ അറിയാം; വനംവകുപ്പിനെതിരെ ഭീഷണിയുമായി സിപിഎം
കോന്നി: വനം വകുപ്പ് ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തതിന് പിന്നാലെ ഭീഷണിയുമായി ഏരിയ കമ്മിറ്റി അംഗം.
വനംവകുപ്പിനെതിരെ പത്തനംതിട്ട കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ നടത്തിയ പ്രസംഗത്തിൽ പെരുനാട് ഏരിയ കമ്മിറ്റി അംഗം ജെയ്‌സൺ സാജനാണ് ഭീഷണി ഉയർത്തിയത്.
കള്ളക്കേസും അതിക്രമവും കൊണ്ട് ഇവിടെ അഴിഞ്ഞാടാമെന്നാണ് വിചാരിക്കുന്നതെങ്കിൽ, ഞങ്ങൾക്ക് ജനകീയ ജനാധിപത്യ വിപ്ലവം മാത്രമല്ല സായുധ വിപ്ലവവും നടത്താൻ അറിയാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാൽ മാത്രമല്ല, കൈയും വെട്ടി നിങ്ങളുടെ ഈ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അറിയാവുന്നവരാണ് ഞങ്ങൾ എന്നുപറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്.
വനം വകുപ്പ് ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 12 സി.പി.എം പ്രവർത്തകർക്കെതിരെ ചിറ്റാർ പോലീസ് കേസെടുത്തിരുന്നു. സി.പി.എം നേതാവ് ജേക്കബ് വളയംപള്ളി അടക്കമുള്ള 12 പേർക്കെതിരെയാണ് കേസ്.