സിപിഎം ഏരിയാ കമ്മറ്റിയംഗമായ പഞ്ചായത്ത് പ്രസിഡൻ്റ് യുവതിയുടെ ടി ഷർട്ട് വലിച്ച് കീറിയ സംഭവം; കോട്ടയത്തെ മാധ്യമങ്ങൾ മുക്കിയ വാർത്ത തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടതോടെ ഏറ്റെടുത്ത് ചാനലുകാർ
സ്വന്തം ലേഖകൻ
കോട്ടയം:സിപിഎം ഏരിയാ കമ്മറ്റിയംഗമായ പഞ്ചായത്ത് പ്രസിഡൻ്റ് യുവതിയുടെ ടി ഷർട്ട് വലിച്ച് കീറിയ വാർത്ത തേർഡ് ഐ ന്യൂസ് പുറത്ത് കൊണ്ടുവന്നതോടെ ഏറ്റെടുത്ത് ചാനലുകാർ.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.നിസാരകാര്യങ്ങൾ പോലും ഊതിപ്പെരുപ്പിച്ച് വലിയ പ്രാധാന്യത്തോടെ വാർത്ത നൽകുന്ന കോട്ടയത്തെ മാധ്യമങ്ങൾ ഈ പീഡന വാർത്ത കൊടുക്കാൻ തയാറായിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ മക്കൾ സ്കൂളിൽ പോകും വഴി അയൽവാസിയായ യുവാവ് ബൈക്കിൽ വരികയും ബൈക്ക് കുഴിയിൽ ചാടിയതിനെത്തുടർന്ന് ചെളിവെള്ളം കുട്ടികളുടെ ദേഹത്ത് തെറിക്കുകയും ചെയ്തിരുന്നു.
ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ യുവതിയുടെ വീട്ടിൽ ചെല്ലുകയും യുവതിയുമായി അടിപിടി ഉണ്ടാക്കുകയും ചെയ്തെന്നാണ് യുവതിയുടെ ആരോപണം.
പഞ്ചായത്ത് പ്രസിഡന്റ് യുവതിയുമായി സംസാരിച്ചു കൊണ്ടിരിക്കെ അക്രമാസക്തനായി യുവതി ധരിച്ചിരുന്ന ടിഷർട്ട് വലിച്ചു കീറുകയും എതിർത്ത യുവതിയെ കരിങ്കല്ലിന് ഇടിച്ച് വീഴ്ത്തുകയുമായിരുന്നെന്നുമാണ് യുവതി പറയുന്നു. ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് വാർത്ത നൽകുന്നതിന് കോട്ടയത്തെ മാധ്യമങ്ങൾ താത്പ്പര്യം കാണിച്ചില്ല.
അതേ സമയം, അയല്‍വാസികള്‍ തമ്മിലുണ്ടായ പ്രശ്നം ഒത്തുതീര്‍പ്പിന് എത്തിയപ്പോള്‍ യാതൊരു കാരണവുമില്ലാതെ ശാലിനിയും മകനും തന്നെ ആക്രമിച്ചുവെന്നാണ് പ്രസിഡന്റ് പറയുന്നത്.
ഇരുകൂട്ടരും ആരോപണങ്ങളില്‍ ഉറച്ച് നില്ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. അതിനിടെ സിപിഎം ഏരിയ കമ്മിറ്റി അംഗമായ മോഹനനെ പിന്തുണച്ച് ബിജെപി രംഗത്തെത്തിയത് ശ്രദ്ധേയമായി.