രക്തസാക്ഷി മണ്ഡപം തോട്ടിൽ എറിഞ്ഞു; പാർട്ടിയുടെ വളർച്ചയിൽ വിളറി പൂണ്ട വർഗ്ഗ ശത്രുക്കളെന്ന് സി.പി.ഐ

രക്തസാക്ഷി മണ്ഡപം തോട്ടിൽ എറിഞ്ഞു; പാർട്ടിയുടെ വളർച്ചയിൽ വിളറി പൂണ്ട വർഗ്ഗ ശത്രുക്കളെന്ന് സി.പി.ഐ

സ്വന്തം ലേഖിക

കുമരകം: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ( സി.പി.ഐ) രക്തസാക്ഷി മണ്ഡപം തോട്ടിൽ എറിഞ്ഞ നിലയിൽ കാണപ്പെട്ടു.

കുമരകം പള്ളിച്ചിറയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കുമരകത്ത് സി.പി.ഐയുടെ വളർച്ചയിൽ വിളറിപൂണ്ട വർഗ്ഗ ശത്രുക്കളാണ് സംഭവത്തിന് പിന്നിലെന്ന് ലോക്കൽ സെക്രട്ടറി പി.വി പ്രസേനൻ പ്രസ്താവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിച്ചിറ ബ്രാഞ്ച് സമ്മേളത്തിനായി ശനിയാഴ്ച രാത്രി കൊടിമരവും കൊടി തോരണങ്ങളും കൊണ്ട് പള്ളിച്ചിറ കവല അലങ്കരിച്ചിരുന്നു. ഇതിനോടൊപ്പം പുഷ്പാർച്ചനയ്ക്കായി സ്ഥാപിച്ച രക്തസാക്ഷി മണ്ഡപമാണ് സമീപത്തെ തോട്ടിൽ എറിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി പ്രവർത്തകർ പിരിഞ്ഞതിന് ശേഷമാണ് രക്തസാക്ഷി മണ്ഡപത്തിനെതിരെ അക്രമം നടന്നതെന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം ഷിജോ പ്രതികരിച്ചു.
സമീപകാലത്തായി വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിരവധി വ്യക്തികൾ കുമരകത്ത് സി.പി.ഐയിലേയ്ക്ക് കടന്ന് വന്നിരുന്നു.

പാർട്ടിയുടെ വളർച്ചയിൽ വിറളി പൂണ്ട ശത്രുക്കളാണ് അക്രമത്തിൽ പിന്നിലെന്ന് പാർട്ടി പ്രവർത്തകർ ആരോപിച്ചു. മുതിർന നേതാവ് പി.കെ ശശി പള്ളിച്ചിറ ബ്രാഞ്ച് സെക്രട്ടറി സുനിൽ എന്നിവർ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ പൊലീസിൽ പരാതി നൽകുവാൻ സി.പി.ഐ കുമരകം ലോക്കൽ കമ്മറ്റി തീരുമാനിച്ചു.