play-sharp-fill
കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ആയുർവേദത്തിന്റെ നേട്ടങ്ങൾ അഭിമാനകരം:  നിർമ്മല ജിമ്മി

കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ആയുർവേദത്തിന്റെ നേട്ടങ്ങൾ അഭിമാനകരം: നിർമ്മല ജിമ്മി

സ്വന്തം ലേഖകൻ

കോട്ടയം : ലോകം നേരിടുന്ന മഹാമാരിയായ കോവിഡിനെ പ്രതിരോധിക്കുന്നതിലും ചികിത്സയിലും ആയുർവേദം കൈവരിച്ച നേട്ടങ്ങൾ കേരളത്തിന്‌ അഭിമാനകരമാണെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമ്മല ജിമ്മി.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആയുർവേദത്തിന്റെ സമഗ്ര വികസനത്തിനും ജില്ലാ ആശുപത്രിയുടെ തുടർനവീകരണ പ്രവർത്തനങ്ങൾക്കും ജില്ലാ പഞ്ചായത്തിന്റെ എല്ലാ സഹകരണവും സമ്മേളനത്തിൽ അവർ വാഗ്ദാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മേളനത്തിൽ എ.എം.എ.ഐ സംസ്ഥാന പ്രസിഡന്റ്‌ ഡോ.രാജു തോമസ്, സോൺ പ്രസിഡന്റ്‌ ഡോ.വിഷ്ണു നമ്പൂതിരി, ആപ്ത വെബിനാർ കൺവീനർ ഡോ.രാജേഷ്. ബി, സോൺ വനിതാ കമ്മിറ്റി ചെയർ പേഴ്സൺ ഡോ.സീനിയ അനുരാഗ്, ജില്ലാ പ്രസിഡന്റ്‌ ഡോ.ആശ എസ്, ജില്ലാ സെക്രട്ടറി ഡോ.അഖിൽ. എം,
ട്രഷറർ ഡോ. സിബി കുര്യാക്കോസ്, വനിതാ കമ്മിറ്റി ചെയർ പേഴ്സൺ ഡോ. രാജഹംസ് ശശി, കൺവീനർ ഡോ. ബോബിന ഹുസൈൻ എന്നിവരെ തിരഞ്ഞെടുത്തു.

സമ്മേളനത്തോടനുബന്ധിച്ച് ‘ Exploring newer arenas for Ayurveda ‘ എന്ന വിഷയത്തിൽ ടി.സി .എം.സി വൈസ് പ്രസിഡന്റ്‌ ഡോ. രജിത് ആനന്ദ്, എസ്.എസി.ആർ.സി സംസ്ഥാന കോർഡിനേറ്റർ ഡോ. രാജ്‌മോഹൻ. വി എന്നിവർ ക്ലാസ്സ്‌ നയിച്ചു.