കോട്ടയം ജില്ലയ്ക്ക് അൽപം ആശ്വാസം : ജില്ലയിൽ 23 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റിവിറ്റി 20ല്‍ താഴെ

കോട്ടയം ജില്ലയ്ക്ക് അൽപം ആശ്വാസം : ജില്ലയിൽ 23 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റിവിറ്റി 20ല്‍ താഴെ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 23 തദ്ദേശ സ്ഥാപന മേഖലകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തില്‍ താഴെയായി. മെയ് 14 മുതല്‍ 20വരെയുള്ള ഒരാഴ്ച്ചക്കാലത്തെ കണക്കു പ്രകാരം വൈക്കം(19.96), വെളിയന്നൂര്‍(19.92), മുണ്ടക്കയം(18.96), വിജയപുരം(18.90), അയര്‍ക്കുന്നം(18.14), മീനച്ചില്‍(17.97), വെള്ളാവൂര്‍(17.71), കടപ്ലാമറ്റം(17.68), കങ്ങഴ(17.53), കറുകച്ചാല്‍(17.43), ഭരണങ്ങാനം(17.20), വാഴൂര്‍(17.15), കോട്ടയം(17.13), കാഞ്ഞിരപ്പള്ളി(16.91), തീക്കോയി(16.41), ഞീഴൂര്‍(15.69), കുറവിലങ്ങാട്(15.59), തലനാട്(15.47), ചങ്ങനാശേരി(13.93), ചിറക്കടവ്,(12.96) കോരുത്തോട്(12.90), മേലുകാവ്(11.26) പൂഞ്ഞാര്‍(6.31) എന്നിവിടങ്ങളിലാണ് പോസിറ്റിവിറ്റി 20ല്‍ താഴെ എത്തിയത്.

പോസിറ്റിവിറ്റി ഏറ്റവും കുറവ് പൂഞ്ഞാര്‍ പഞ്ചായത്തിലാണ്. പത്തു ശതമാനത്തില്‍ താഴെ പോസിറ്റിവിറ്റിയുള്ള ഏക മേഖലയും ഇതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസിറ്റിവിറ്റി നിരക്ക് 40നു മുകളിലുള്ളത് ഉദയനാപുരത്തും(42.83) മറവന്തുരുത്തിലും(42.68) മാത്രമാണ്. 20നും 30നും ഇടയിലുള്ള 30 തദ്ദേശ സ്ഥാപന മേഖലകളും 30നും 40നും ഇടയിലുള്ള 13 സ്ഥലങ്ങളുമുണ്ട്.