play-sharp-fill
കോവിഡിൻ്റെ പുതിയ വകഭേദം എക്‌സ്ഇ ഗുജറാത്തില്‍ സ്ഥിരീകരിച്ചു

കോവിഡിൻ്റെ പുതിയ വകഭേദം എക്‌സ്ഇ ഗുജറാത്തില്‍ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: കോവിഡിന്റെ പുതിയ ഉപവകഭേദമായ എക്‌സ്ഇ ഗുജറാത്തില്‍ സ്ഥിരീകരിച്ചു. ജീനോം സീക്വന്‍സിങ്ങിലൂടെയാണ് എക്‌സ്ഇ വകഭേദത്തെ തിരിച്ചറിഞ്ഞത്.


ഒമൈക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച രോഗിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുംബൈയില്‍നിന്ന് വഡോദരയില്‍ എത്തിയ ആളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ മഹാരാഷ്ട്രയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിക്കുകയായിരുന്നു.

രോഗിയുടെ സാംപിളില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങില്‍ എക്‌സ്.ഇ വകഭേദം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇന്ത്യന്‍ സാര്‍സ് കോവിഡ് 2 ജീനോമിക് കണ്‍സോഷ്യം വ്യക്തമാക്കിയിരുന്നു.