കൊവിഡ് വാക്സിൻ വികസിപ്പിച്ച് റഷ്യ; വാക്‌സിന്റെ മനുഷ്യരിലുള്ള പരിശോധന പൂര്‍ത്തിയാക്കിയതായി റിപ്പോർട്ട്

കൊവിഡ് വാക്സിൻ വികസിപ്പിച്ച് റഷ്യ; വാക്‌സിന്റെ മനുഷ്യരിലുള്ള പരിശോധന പൂര്‍ത്തിയാക്കിയതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ

മോസ്‌കോ: കൊവിഡിന് വാക്‌സിന്‍ കണ്ടുപിടിച്ചെന്ന അവകാശവാദവുമായി റഷ്യ. മോസ്‌കോയിലെ മെഡിക്കല്‍ സര്‍വകലാശാലയായ സെഷനോവാണ് കൊവിഡിന്റെ ക്ലിനിക്കല്‍ ട്രയല്‍ കഴിഞ്ഞെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്ലാഷണല്‍ മെഡിസിന്‍ ആന്‍ഡ് ബയോ ടെക്‌നോളജിയുടെ ഡയറക്ടര്‍ വാദിം തരാസോവ് മെഡിക്കല്‍ സര്‍വകലാശാല പങ്കുവെച്ച വിവരം സ്ഥിരീകരിക്കുകയും ചെയ്തു.

ആദ്യഘട്ടത്തില്‍ 18 വളണ്ടിയര്‍മാരിലും രണ്ടാമതായി 20 വളണ്ടിയര്‍മാരിലുമാണ് പരീക്ഷണം നടത്തിയത്. ജൂണിലാണ് മനുഷ്യരില്‍ കൊവിഡ് വാക്‌സിന്റെ പരീക്ഷണം ആരംഭിച്ചത്. ക്ലിനിക്കല്‍ ട്രയലുകള്‍ക്കായി കൊണ്ടു വന്നവരെയെല്ലാം ജൂണ്‍ 20ഓടെ ആശുപത്രി വിടും. ആശുപത്രി വിട്ടുകഴിഞ്ഞാലും അവര്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് സര്‍വ്വകലാശാലയിലെ റിസര്‍ച്ച് സെന്ററിന്റെ ഹെഡ് ആയ എലന വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷിച്ച രണ്ടു ഘട്ടത്തില്‍പെട്ട വളണ്ടിയര്‍മാര്‍ക്കും വാക്‌സിന്‍ കുത്തിവെച്ചശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതോടെ കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് റഷ്യ. അതേ സമയം മരുന്ന് എപ്പോള്‍ വിപണിയിലെത്തും എന്നതിനെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല.