play-sharp-fill
കൊവിഡ് കാലത്ത് സജീവ പ്രവർത്തനങ്ങളുമായി മൂലേടം സി.എസ്.ഐ പള്ളി

കൊവിഡ് കാലത്ത് സജീവ പ്രവർത്തനങ്ങളുമായി മൂലേടം സി.എസ്.ഐ പള്ളി

സ്വന്തം ലേഖകൻ

മൂലേടം: കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് സഹായവുമായി മൂലേടം സി.എസ്.ഐ പള്ളി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് ആദ്യ പ്രാവശ്യം 1500 രൂപ വില വരുന്ന 250 കിറ്റും രണ്ടാം പ്രാവശ്യം 230 കിറ്റും നൽകി.

മീഡിയ വൺ ചാനലിൽ കണ്ട വാർത്തയുടെ അടിസ്ഥാനത്തിൽ. ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്ന മുട്ടമ്പലം സ്വദേശിയുടെ കുടുംബത്തിന് വേണ്ടി രണ്ടു മാസത്തേക്ക് ആവശ്യമായ ഭക്ഷണ കിറ്റും അത്യാവശ്യ ധന സഹായവും നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവക വികാരി റവ വില്യം എബ്രഹാം അച്ചൻ, കൈക്കാരന്മാരായ സാജു ജോസഫ് കാലായിൽ, ബാബു തോമസ് ആലുംമൂട്ടിൽ പീടികയിൽ, സെക്രട്ടറി ജിനു അനിയൻ നന്തികാട് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.