play-sharp-fill
വാക്സിനേഷന്‍; ജില്ലയില്‍ ബുധനാഴ്ച അഞ്ച് മെഗാ ക്യാമ്പുകള്‍ മാത്രം: വാക്സിന്‍ സ്വീകരിക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം

വാക്സിനേഷന്‍; ജില്ലയില്‍ ബുധനാഴ്ച അഞ്ച് മെഗാ ക്യാമ്പുകള്‍ മാത്രം: വാക്സിന്‍ സ്വീകരിക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ ഏപ്രില്‍ 21 ബുധനാഴ്ച അഞ്ച് മെഗാ ക്യാമ്പുകളില്‍ മാത്രമാണ് കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് നടക്കുക. കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബ് , പെരുന്ന വെസ്റ്റ് യു.പി. സ്കൂള്‍, ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം, കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം, കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ എന്നിവിടങ്ങളിലാണ് മെഗാ ക്യാമ്പുകള്‍.

45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.സ്വീകരിക്കാന്‍ എത്തുന്നതിനു മുന്‍പ് www.cowin.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുന്നതിന് cowin.gov.in എന്ന പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാക്സിന്‍ ദൗര്‍ലഭ്യം മൂലം വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറയ്ക്കേണ്ടിവന്നിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിക്കേണ്ടവരും ഈ കേന്ദ്രങ്ങളില്‍ എത്തുന്നതുമൂലമുണ്ടായ തിരക്ക് കൂടി പരിഗണിച്ചാണ് ഈ ക്രമീകരണം.

രണ്ടാം ഡോസ് സ്വീകരിക്കാന്‍ എത്തുന്നവരും രജിസ്റ്റര്‍ ചെയ്യണം. വാക്സിന്‍ കൂടുതൽ ലഭ്യമാകുന്ന മുറയ്ക്ക് പരമാവധി കേന്ദ്രങ്ങളില്‍ വിതരണം ആരംഭിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.