play-sharp-fill
83 വയസ്സുകാരിക്ക് അര മണിക്കൂർ ഇടവേളയിൽ രണ്ട് തവണ കോവിഡ് വാക്സിൻ; ചെരുപ്പ് ധരിക്കാനായി അകത്തേക്ക് കയറിയപ്പോൾ വീണ്ടും കുത്തിവെച്ചു; വാക്സിൻ എടുത്തതായി ആവർത്തിച്ച് പറഞ്ഞിട്ടും ചെവിക്കൊള്ളാതെ ആരോ​ഗ്യ പ്രവർത്തകർ; സംഭവം ശ്രീമൂലനഗരം സർക്കാർ ആശുപത്രിയിൽ

സ്വന്തം ലേഖകൻ

അങ്കമാലി: സർക്കാർ ആശുപത്രിയിൽ 83 വയസ്സുകാരിക്ക് അര മണിക്കൂർ ഇടവേളയിൽ രണ്ട് തവണ കോവിഡ് വാക്സിൻ ഡോസ് നൽകിയതായി പരാതി. എറണാകുളം ശ്രീമൂലനഗരം സർക്കാർ ആശുപത്രിയിലാണ് സംഭവം.

ഇന്നലെ ഉച്ചയോടെ 12 മണിയോടെയാണ് സംഭവം നടന്നത്. രണ്ടാം ഡോസ് വാക്സിനെടുക്കാനായാണ് താണ്ഡമ്മ മകനൊപ്പം എത്തിയത്. വാക്സിനെടുത്തതിന് ശേഷം അരമണിക്കൂർ വിശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ചെരുപ്പ് ധരിക്കാനായി അകത്തേക്ക് കയറിയപ്പോൾ വീണ്ടും കുത്തിവെച്ചുവെന്നാണ് പരാതി.

വാക്സിൻ എടുത്തതായി ആവർത്തിച്ച് പറഞ്ഞിട്ടും ആരോഗ്യപ്രവർത്തകർ അത് ചെവികൊണ്ടില്ലെന്നും ഇവർ ആരോപിക്കുന്നു.

വീണ്ടും വാക്സിൻ എടുത്തതിനു പിന്നാലെ തളർച്ച ഉൾപ്പെടെ ചെറിയ രീതിയിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടതായും താണ്ഡമ്മ പറഞ്ഞു.

മറ്റ് പ്രശ്നങ്ങളില്ലാത്തതിനാൽ ആരോഗ്യവകുപ്പിന് പരാതി നൽകുന്നില്ലെന്നും ഇവർ പ്രതികരിച്ചു.