play-sharp-fill
കറൻസി നോട്ടുകളിൽനിന്ന് ഗാന്ധിജിയെ ഒഴിവാക്കണം എന്ന ആവശ്യവുമായി നാളെ ഒരാൾ വന്നാൽ എന്തു ചെയ്യും? ഇതൊരു അപകടകരമായ ആവശ്യമാണ്; കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കണമെന്ന ആവശ്യത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി

കറൻസി നോട്ടുകളിൽനിന്ന് ഗാന്ധിജിയെ ഒഴിവാക്കണം എന്ന ആവശ്യവുമായി നാളെ ഒരാൾ വന്നാൽ എന്തു ചെയ്യും? ഇതൊരു അപകടകരമായ ആവശ്യമാണ്; കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കണമെന്ന ആവശ്യത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി


സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കണമെന്ന ആവശ്യത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി. ഇതൊരു അപകടകരമായ ആവശ്യമാണെന്ന്, ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് എൻ നഗരേഷ് അഭിപ്രായപ്പെട്ടു.

കറൻസി നോട്ടുകളിൽനിന്ന് ഗാന്ധിജിയെ ഒഴിവാക്കണം എന്ന ആവശ്യവുമായി നാളെ ഒരാൾ വന്നാൽ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചു. ഒരാൾ അധ്വാനിച്ചാണ് പണമുണ്ടാക്കുന്നത്. അങ്ങനെയുണ്ടാക്കുന്ന പണത്തിൽ ഗാന്ധിജിയുടെ ചിത്രം വേണ്ടെന്ന് പറഞ്ഞാൽ എന്തു സംഭവിക്കും?- കോടതി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സ്വകാര്യ ഇടമാണെന്നും അതിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്താൻ താത്പര്യപ്പെടുന്നില്ലെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ആവശ്യമാണ് ഇതെന്നു കോടതി അഭിപ്രായപ്പെട്ടു.

കറൻസി നോട്ടിൽ ഗാന്ധിജിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് ആർബിഐ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എന്നാൽ വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തുന്നതിന് നിയമ പ്രാബല്യമൊന്നും ഇല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

ഹർജിയിൽ പ്രതികരണം അറിയിക്കാൻ എഎസ്ജി കൂടുതൽ സമയം തേടിയതിനെത്തുടർന്ന് കേസ് ഈ മാസം ഇരുപത്തിമൂന്നിലേക്കു മാറ്റി.