രാജ്യത്തെ കൊവിഡ് വ്യാപനം; സംസ്ഥാനങ്ങളുടെ യോഗം ഇന്ന് ചേരും

രാജ്യത്തെ കൊവിഡ് വ്യാപനം; സംസ്ഥാനങ്ങളുടെ യോഗം ഇന്ന് ചേരും

സ്വന്തം ലേഖകൻ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ടവ്യയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനങ്ങളുടെ യോഗം ചേരും.

കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട്‌ ചെയ്യുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായാണ് അവലോകനയോഗം ചേരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം,കർണാടകയിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകളിൽ കുറവ് റിപ്പോർട്ട്‌ ചെയ്തു. കർണാടകയിൽ 38,083 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിൽ 25,425 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 28,512 പേർക്കാണ് ഇന്നലെ കൊവിഡ് റിപ്പോർട്ട്‌ ചെയ്തത്.

രാജ്യത്ത് നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളും ഐസൊലേഷൻ മാനദണ്ഡങ്ങളും ഫെബ്രുവരി 28 വരെ തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് കത്തെഴുതി.

രാജ്യത്തെ 407 ജില്ലകളിൽ പ്രതിദിന കൊവിഡ് വ്യാപന നിരക്ക് 10 ശതമാനത്തിൽ മുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് മാനദണ്ഡങ്ങൾ ഫെബ്രുവരി 28 വരെ നീട്ടിയതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തിൽ വ്യക്തമാക്കി.