രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ കുറവ്; മരണനിരക്ക് ഗണ്യമായി ഉയരുന്നതിൽ ആശങ്ക

രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ കുറവ്; മരണനിരക്ക് ഗണ്യമായി ഉയരുന്നതിൽ ആശങ്ക

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ കണക്കുകൾ. 2,09,918 (2.09ലക്ഷം) പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

2,62,628 പേർക്ക് രോഗമുക്തി ലഭിച്ചു. ഞായറാഴ്ചയിലെ കണക്ക് അനുസരിച്ച് 15.77 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മരണനിരക്ക് ഗണ്യമായി ഉയരുന്നുണ്ട്. 959 പേരാണ് ഞായറാഴ്ച മരിച്ചത്.കോവിഡ് മൂന്നാം തരംഗം 16 സംസ്ഥാങ്ങളിൽ ഉച്ചസ്ഥായിയിൽ എത്തുന്നത് പിന്നിട്ടെന്നും തരംഗം അവസാനിച്ച് തുടങ്ങിയെന്നുമാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.ആദ്യ രണ്ട് തരംഗങ്ങളിലും രോഗികളുടെ എണ്ണം കുറയുന്ന ഘട്ടത്തിൽ മരണനിരക്ക് ഉയർന്നിരുന്നു.

ഇതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 4.13 കോടി ആളുകൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 4.95 ലക്ഷം പേരാണ് ആകെ കോവിഡ് ബാധിച്ച് മരിച്ചത്.

18,31,268 (18.31 ലക്ഷം) ആക്റ്റിവ് കേസുകളാണ് നിലവിലുള്ളത്. 94.37 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.