സെക്രട്ടറിയേറ്റിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് ആയിരത്തിലധികം ആളുകൾക്ക്; ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ച്  പഞ്ചിങ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ

സെക്രട്ടറിയേറ്റിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് ആയിരത്തിലധികം ആളുകൾക്ക്; ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ച് പഞ്ചിങ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചിങ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ. ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് സർവീസ് സംഘടനകൾ കത്ത് നൽകിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ 1000ത്തിൽ അധികം ജീവനക്കാർ കോവിഡ് ബാധിതരാണെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്‌ജമാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്‌ഥാനത്ത് കോവിഡ് ചികിൽസാ പ്രതിസന്ധിയില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ആശുപത്രികളിൽ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ടെന്നും വ്യക്‌തമാക്കി.

ഒരു മെഡിക്കൽ കോളജുകളിലും പ്രതിസന്ധിയില്ലെന്നും മറിച്ചുള്ള വാർത്ത അടിസ്‌ഥാന ര​ഹിതമാണെന്നും മന്ത്രി അറിയിച്ചു.