ശനിയാഴ്‌ച മുതല്‍ മാസ്ക് നിര്‍ബന്ധമല്ല;  ആള്‍ക്കൂട്ട നിയന്ത്രണമില്ല;   കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി മഹാരാഷ്ട്ര സർക്കാർ

ശനിയാഴ്‌ച മുതല്‍ മാസ്ക് നിര്‍ബന്ധമല്ല; ആള്‍ക്കൂട്ട നിയന്ത്രണമില്ല; കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി മഹാരാഷ്ട്ര സർക്കാർ

സ്വന്തം ലേഖകൻ

മുംബൈ: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.

മറാത്തി പുതുവര്‍ഷം തുടങ്ങുന്ന ശനിയാഴ്ച മുതലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. സംസ്ഥാനത്ത് ഇനി മുതല്‍ മാസ്ക് നിര്‍ബന്ധമില്ല. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് പുതിയ നിര്‍ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെങ്കിലും നിര്‍ബന്ധമില്ല. ആള്‍ക്കൂട്ടങ്ങള്‍ക്കും സാമൂഹികമായ കൂടിചേരലുകള്‍ക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂര്‍ണ ഇളവുകള്‍ അനുവദിച്ചത്. .ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് നിര്‍ണായക തീരുമാനമെടുത്തത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്.

അതേസമയം മാസ്ക് ഉപയോഗം നിര്‍ബന്ധമല്ലെങ്കിലും കുറച്ചു നാള്‍ കൂടി തുടരുന്നതാണ് നല്ലതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്.