കോവിഡ് ധനസഹായം: ഇ​തു​വ​രെ ല​ഭി​ച്ച​ത് 1436 അ​പേ​ക്ഷ​ക​ള്‍; 2.12 കോടി വിതരണം ചെയ്തു

കോവിഡ് ധനസഹായം: ഇ​തു​വ​രെ ല​ഭി​ച്ച​ത് 1436 അ​പേ​ക്ഷ​ക​ള്‍; 2.12 കോടി വിതരണം ചെയ്തു

സ്വന്തം ലേഖിക

കൊ​ച്ചി: ജി​ല്ല​യി​ല്‍ കോ​വി​ഡ് മ​ര​ണ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യി​ല്‍ 2.12 കോടി രൂ​പ വി​ത​ര​ണം ചെ​യ്തു.

424 അ​പേ​ക്ഷ​ക​ര്‍​ക്കാ​ണ് തു​ക കൈ​മാ​റി​യ​ത്.
ഇ​തു​വ​രെ 1436 അ​പേ​ക്ഷ​ക​ളാ​ണ് ജി​ല്ല​യി​ല്‍ ല​ഭി​ച്ച​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​തി​ല്‍ 846 അ​പേ​ക്ഷ​ക​ള്‍ അം​ഗീ​ക​രി​ച്ചു. മ​റ്റ് അ​പേ​ക്ഷ​ക​ളി​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്.

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് ല​ഭി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യ​ത്തി​ന് www.relief.kerala.gov.in വെ​ബ്​​സൈ​റ്റി​ല്‍ ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീസ​ര്‍ ന​ല്‍​കി​യ ഡെ​ത്ത് ഡി​ക്ല​റേ​ഷ​ന്‍ ഡോ​ക്യു​മെന്‍റ്​ അ​ല്ലെ​ങ്കി​ല്‍ അ​പ്പീ​ല്‍ മു​ഖാ​ന്ത​രം എ.​ഡി.​എ​മ്മി​ല്‍​ നി​ന്ന്​ ല​ഭി​ച്ച ഐ.​സി.​എം.​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, റി​ലേ​ഷ​ന്‍​ഷി​പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, അ​ന​ന്ത​ര അ​വ​കാ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​പ്​​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്.

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് 50,000 രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​ത്. ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത് ആ​ര് ത​ന്നെ ആ​യാ​ലും അ​പേ​ക്ഷ സ്വീ​ക​രി​ച്ച്‌ അ​ര്‍​ഹ​രാ​യ​വ​രു​ടെ പേ​രി​ല്‍ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യും.