play-sharp-fill
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പനച്ചിക്കാട് പഞ്ചായത്തിൽ ഹോമിയോ മരുന്ന് വിതരണം ചെയ്തു: ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ് ഉദ്ഘാടനം ചെയ്തു

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പനച്ചിക്കാട് പഞ്ചായത്തിൽ ഹോമിയോ മരുന്ന് വിതരണം ചെയ്തു: ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ പഞ്ചായത്ത് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോമിയോപ്പതിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച കൊവിഡ് പ്രതിരോധ മരുന്നിന്റെ പനച്ചിക്കാട് പഞ്ചായത്തിലേക്കുള്ള വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമന് നൽകി നിർവഹിച്ചു.

ബോക്ക് പഞ്ചായത്തംഗം സിബി ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യൂ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എബിസൺ കെ എബ്രഹാം, പ്രിയ മധുസൂദനൻ , രാഹുൽ മറിയപ്പളളി എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലായിരത്തിലധികം വീടുകളിൽ മരുന്നുകൾ ഗ്രാമപഞ്ചായത്ത് മെംമ്പർമാർ, ആശാ വർക്കേഴ്‌സ്, അംഗനവാടി പ്രവർത്തകർ എന്നിവർ വഴി വീടുകളിൽ ആദ്യ ഘട്ടം എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ് അറിയിച്ചു