പൂട്ടഴിച്ചപ്പോൾ പൂസായി മലയാളികൾ; കോവിഡും, പണിയില്ലാത്തതും ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ല; ബീവറേജ് തുറന്നതോടെ കുടിയന്മാർ അടിയോടടി തന്നെ; ഇന്നലെ ഒറ്റ ദിവസം കുടിച്ചത് 52 കോടിയുടെ മദ്യം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡും പണിയില്ലായ്മയും ഞങ്ങൾക്കൊരു പ്രശ്നമല്ലന്ന് തെളിയിച്ച് കുടിയന്മാർ.
ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യ വില്‍പ്പന തുടങ്ങിയ ആദ്യദിനമായ ഇന്നലെ വിറ്റത് 52 കോടി രൂപയുടെ മദ്യം. ബീവറേജസ് കോര്‍പ്പറേഷന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും ചില്ലറ വില്‍പ്പനശാലകള്‍ വഴിയുള്ള കച്ചവടത്തിന്‍റെ കണക്കാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാറുകളില്‍ എത്ര രൂപയുടെ മദ്യം വിറ്റുവെന്ന കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല.
ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി 44 കോടിയുടേയും കണ്‍സ്യൂമര്‍ ഫെഡ് വഴി എട്ടു കോടിയുടേയും വില്‍പ്പനയാണ് നടന്നത്.
പാലക്കാട് തേങ്കുറിശിയിലാണ് കൂടിയ വില്‍പ്പന. ഇവിടെ 68 ലക്ഷം രൂപയ്‌ക്കാണ് മദ്യം വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ 65 ലക്ഷത്തിന്‍റെ മദ്യം വിറ്റു.
പാലക്കാട് ജില്ലയിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ ഒറ്റ ദിവസം കൊണ്ടു വിറ്റഴിച്ചതു നാല് കോടി രൂപയുടെ മദ്യമാണ്.
സാധാരണ വിറ്റു വരവിനെക്കാളും മൂന്നിരട്ടിയാണിത്.
ആകെയുള്ള 23 ഔട്ട്‌ലെറ്റുകളില്‍ പതിനാറെണ്ണമാണ് തുറന്നു പ്രവര്‍ത്തിച്ചത്.
കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളിലും റെക്കോര്‍ഡ് കച്ചവടമായിരുന്നു നടന്നത്. സാധാരണ ആറ് മുതല്‍ ഏഴ് കോടി രൂപ വരെ കച്ചവടം നടക്കുന്ന സ്ഥലത്താണ് എട്ട് കോടിയുടെ വില്‍പ്പന നടന്നിരിക്കുന്നത്.
39 ഷോപ്പുകളില്‍ മൂന്ന് ഷോപ്പുകള്‍ കൊവിഡ് പ്രോട്ടോകോള്‍ കാരണം തുറന്നില്ല. വില്‍പ്പനയില്‍ മുന്നില്‍ ആലപ്പുഴയിലെ ഷോപ്പാണ്. 43.27 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് – 40.1 ലക്ഷം. മൂന്നാം സ്ഥാനത്ത് കൊയിലാണ്ടി – 40 ലക്ഷം.
ഇതിന് പുറമേ ബാറുകളിലെ വിൽപന കൂടി കൂട്ടിയാൽ ഇരട്ടിയാകും കച്ചവടം. കോവിഡും പണിയില്ലായ്മയുമൊക്കെ കുടിയന്മാരുടെ വരുമാനത്തെ ബാധിച്ചിട്ടില്ലന്നതിൻ്റെ തെളിവാണിത്