play-sharp-fill
​ഗൾഫ് നാടുകളിൽ നിന്നും കൊവിഡ് പിൻമാറുന്നു; കേരളം കൊവിഡ് സമൂഹ വ്യാപനത്തിലേക്ക്; സംസ്ഥാനത്തേക്കുള്ള മടക്കം ഉപേക്ഷിച്ച് പ്രവാസി മലയാളികൾ; ​ഗൾഫിൽ നിന്നുമുള്ള ചാർട്ടേഡ് വിമാനങ്ങൾ റദ്ദ് ചെയ്തു

​ഗൾഫ് നാടുകളിൽ നിന്നും കൊവിഡ് പിൻമാറുന്നു; കേരളം കൊവിഡ് സമൂഹ വ്യാപനത്തിലേക്ക്; സംസ്ഥാനത്തേക്കുള്ള മടക്കം ഉപേക്ഷിച്ച് പ്രവാസി മലയാളികൾ; ​ഗൾഫിൽ നിന്നുമുള്ള ചാർട്ടേഡ് വിമാനങ്ങൾ റദ്ദ് ചെയ്തു

സ്വന്തം ലേഖകൻ

ദുബായ്: ​ഗൾഫ് നാടുകളിൽ നിന്നും കൊവിഡ് ഭീതി അകന്നു തുടങ്ങി. കൊവിഡ് പ്രാരംഭ ഘട്ടത്തിൽ കേരളം ശക്തമായി പ്രതിരോധിച്ച സമയം ​ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് സ്ഥിതി രൂക്ഷമായിരുന്നു. ഇതേതുടർന്നാണ് വന്ദേഭാരത് മിഷൻ എന്ന പേരിൽ പ്രവാസി ഇന്ത്യക്കാരെ ​ഗൾഫിൽ നിന്നും വ്യോമ, നാവിക മാർ​ഗങ്ങളിലൂടെ നാട്ടിലേക്ക് തിരിച്ചെത്തിത്. എന്നാൽ തിരിച്ചെത്തിയ പ്രവാസികൾക്ക് ദിവസേന രോ​ഗം സ്ഥിരീകരിക്കുന്ന കാഴ്ചക്കാണ് പിന്നീട് സംസ്ഥാനം സാക്ഷിയായത്.


എന്നാൽ കാര്യങ്ങൾ ഇപ്പോൾ നേരെ തകിടം മറിഞ്ഞു. ​ഗൾഫ് രാജ്യങ്ങളിൽ നിന്നും സുരക്ഷിത താവളം തേടിയെത്തിയ പ്രവാസികളെ കാത്തിരുന്നത് കൊവിഡ് സമൂഹ വ്യാപനവും, അതേ തുടർന്നുള്ള നിയന്ത്രണങ്ങളുമാണ്. ഇനിയും ​ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്താൻ കാത്തിരിക്കുന്ന പ്രവാസികൾ മടക്കം ഉപേക്ഷിച്ചതോടെ ചാർട്ടേഡ് വിമാനങ്ങൾ മിക്കതും റദ്ദാക്കി. യുഎഇയിൽ നിന്നും ദിവസേന പത്ത് വിമാന സർവ്വീസുകൾ നടത്തിയിരുന്നിടത്ത് ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ വിമാന സർവ്വീസുകൾ മാത്രമാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലേക്ക് മടങ്ങാൻ യുഎഇയിൽ നിന്നും 4.26 ലക്ഷം ആളുകൾ രജിസ്റ്റർ ചെയ്തുവെങ്കിലും 2.6 ലക്ഷം ആളുകൾ മാത്രമാണ് മടങ്ങിയത്. ഖത്തറിൽ സിനിമ തിയേറ്ററുകൾ, പൊതു ​ഗതാ​ഗത സംവിധാനങ്ങൾ എന്നിവ സജീവമായി. സെപ്റ്റംബർ ഒന്നിന് സ്കൂളുകളിൽ പഠനം ആരംഭിക്കും. കൊവിഡ് വ്യാപനം രൂക്ഷമല്ലാത്ത രാജ്യങ്ങളിൽ നിന്നുമുള്ള വിമാനങ്ങൾക്ക് രാജ്യത്തേക്ക് പ്രവേശനാനുമതിയും ഉണ്ട്. അതേസമയം കേരളത്തിൽ നിന്നും ഖത്തറിലേക്ക് ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് സംഘടനകൾ.

അതേസമയം യുഎഇയിലേക്ക് തിരിച്ചെത്തുന്നവർ കൊവിഡ് നെ​ഗറ്റീവ് ഫലം ലഭിക്കും വരെ ക്വാറന്റൈനിൽ കഴിയണമെന്ന ഉത്തരവ് യുഎഇ എമി​ഗ്രേഷൻ മന്ത്രാലയം ഉത്തരവിറക്കി.