play-sharp-fill
കൊവിഡ് ബാധിച്ച് ഒരു മാസത്തോളം ചികിത്സയിലായിരുന്ന പരിപ്പ് സ്വദേശിയും  കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനുമായ  ഷിബു മരിച്ചു; മരിച്ചത് കൊവിഡ് നെഗറ്റീവായ ശേഷം; മരണ കാരണം കൊവിഡാണോ എന്നറിയാൻ പരിശോധന

കൊവിഡ് ബാധിച്ച് ഒരു മാസത്തോളം ചികിത്സയിലായിരുന്ന പരിപ്പ് സ്വദേശിയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനുമായ ഷിബു മരിച്ചു; മരിച്ചത് കൊവിഡ് നെഗറ്റീവായ ശേഷം; മരണ കാരണം കൊവിഡാണോ എന്നറിയാൻ പരിശോധന

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് ബാധിച്ച് ഒരു മാസത്തോളം ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ മരിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പരിപ്പ് പോട്ടയിൽ ഷിബു (കുട്ടപ്പി- 49) ആണ് മരിച്ചത്.

കൊവിഡ് ബാധിച്ച് ഒരു മാസത്തോളമായി ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്നു ഒരാഴ്ച മുൻപ് ഇദ്ദേഹം കൊവിഡ് നെഗറ്റീവായിരുന്നു. ഇതിനു ശേഷമാണ് ഇദ്ദേഹത്തിനു ന്യുമോണിയ പിടിപെട്ടത്. ന്യുമോണിയ ബാധിച്ചതോടെ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഞായറാഴ്ച പുലർച്ചെയോടെ ഇദ്ദേഹത്തിന്റെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ഷിജു. മക്കൾ: സൂര്യനാരായണൻ, സോന ലക്ഷ്മി. എന്നാൽ, കൊവിഡ് നെഗറ്റീവ് ആയെങ്കിലും മരണ ശേഷം വീണ്ടും കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ പരിശോധനയ്ക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. തുടർന്നു, സംസ്‌കാരം നടത്തും.