കൊവിഡ് രോഗികൾക്കായി പുത്തൻവേലിക്കരയിൽ കാവൽ വണ്ടി

കൊവിഡ് രോഗികൾക്കായി പുത്തൻവേലിക്കരയിൽ കാവൽ വണ്ടി

സ്വന്തം ലേഖകൻ

കൊച്ചി: ഏറെ നന്മ മരങ്ങൾ കൂട്ടം കൂടുന്ന കോവിഡ് വാർ റൂം പി.വി.കെ എന്ന വാട്‌സാപ് കൂട്ടായ്മ നിർധനരായ രോഗികൾക്ക് വേണ്ടി ആംബുലൻസ് സൗകര്യം ഒരുക്കി. കൊവിഡ് 19 എമർജൻസി സൗകര്യമൊരുക്കിയാണ് ഇപ്പോൾ പഞ്ഞപ്പള്ളയിലുള്ള ഫ്രണ്ട്സ് സ്വാശ്രയ സംഘം വാഹന സൗകര്യം ഒരുക്കിയിരിക്കുന്നത്.

നിർധനയവർക്ക് എന്നും ഒരുപാട് സേവനങ്ങൾ ചെയ്തിട്ടുള്ള എസ്.എച്ച്.ജി യോട് വാർ റൂം പ്രവർത്തകരാണ് ക്രമീകരണം ഒരുക്കിയത്. പുത്തൻവേലിക്കരയിലെ സാധാരണ ജനങ്ങൾ ഈ കോവിഡ് കാലത്തു ആശുപത്രി ആവശ്യങ്ങൾക്കായി വണ്ടിയ്ക്ക് വേണ്ടി പരക്കം പായുന്നത് അറിയിയിച്ചപ്പോഴാണ് ഇവർ സേവന പ്രവർത്തനങ്ങളുമായി രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാവപ്പെട്ടവർക്ക് തികച്ചും സൗജന്യമായും അല്ലാത്തവർക്ക് മിതമായ നിരക്കിലും സേവന സന്നദ്ധമായി ഓടുവാൻ ആംബുലൻസ് ഒരുക്കി നൽകിയിരിക്കുകയാണ്. മാനാഞ്ചേരിക്കുന്നു പള്ളി വികാരി ഫാ.ഷൈജൻ കളത്തിൽ,വികാർ ജനറൽ റവ.മോൺ. ആന്റണി കുരിശിങ്കൽ, ചാൻസലർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, പ്രൊകുറേറ്റർ റവ.ഫാ. ജോബി കാട്ടാശ്ശേരി, സെക്രട്ടറി റവ.ഫാ. ഷിനു വാഴക്കൂട്ടത്തിൽ,ഫ്രണ്ട്സ് സ്വാശ്രയ സംഘം അംഗങ്ങൾ വാർ റൂം അഡ്മിൻ സുനിൽ കുന്നത്തൂർ എന്നിവരുടെ സാന്നിധ്യത്തിൽ കോട്ടപ്പുറം രൂപത ബിഷപ്പ് റവ: ഡോ.ജോസഫ് കാരിക്കശ്ശേരി പിതാവ് ആംബുലൻസ് ആശീർവദിച്ചു.

നിർധനരായ ആളുകൾക്ക് വേണ്ടി സേവനം ചെയ്യുവാൻ ഫുൾ ടാങ്ക് പെട്രോൾ അടിക്കുവാൻ ഉള്ള ചെറിയ സാമ്പത്തിക സഹായം കാരിക്കശ്ശേരി പിതാവ് എസ്.എച്ച്.ജി പ്രസിഡന്റിനെ ഏൽപ്പിച്ചു. സേവനം സൗജന്യമായി ആവശ്യമുള്ളവർ ഓരോ വാർഡിലെയും ആശ വർക്കർമാർ,മെമ്പർമാർ, പൊലീസ് ഡിപ്പാർട്ട്മെന്റ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് തുടങ്ങിയവരെ ഉൾപ്പെടുത്തിയിട്ടുള്ള കോവിഡ് വാർ റൂം പി.വി.കെ എന്ന വാട്‌സാപ് ഗ്രൂപ്പിൽ അറിയിച്ചാൽ ഉടൻ തന്നെ എത്തുമെന്നും അല്ലാത്തവർക്ക് മിതമായ നിരക്കിൽ 9961444 700 , 9846846913, 7511120242, 9526991811 എന്നീ നമ്പറുകളിൽ വിളിച്ചാൽ ഉടൻ തന്നെ സർവിസ് കിട്ടുമെന്നും സംഘാടകർ അറിയിക്കുന്നു.