കോട്ടയം ജില്ലയിൽ സ്ഥിതി അതീവ ഗുരുതരം; ഇന്നു കൊവിഡ് സ്ഥിരീകരിച്ചത് 139 പേർക്ക്; 110 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയിൽ സ്ഥിതി അതീവ ഗുരുതരം; ഇന്നു കൊവിഡ് സ്ഥിരീകരിച്ചത് 139 പേർക്ക്; 110 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലിയല്‍ 139 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 110 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 29പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.

കോട്ടയത്ത് ഏറ്റുമാനൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ സർക്കാർ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ക്യാമ്പിൽ കഴിഞ്ഞ 11 പേർ ഉൾപ്പെടെ 22 പേർ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച ആരംഭിച്ച ഏറ്റുമാനൂർ നഗരസഭയിലെ മാടപ്പാട് ശിശുവിഹാർ ദുരിതാശ്വാസ ക്യാംമ്പ് ഇതോടെ അടപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഏറ്റവും കൂടതല്‍ പേര്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍നിന്നുള്ളവരാണ്-30 പേര്‍. ഇതിനു പുറമെ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേരും ഏറ്റുമാനൂര്‍ സ്വദേശികളാണ്. അതിരമ്പുഴയില്‍ സമ്പര്‍ക്കം മുഖേന 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

56 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 489 ആയി. ഇതുവരെ ആകെ 1653 പേര്‍ക്ക് രോഗം ബാധിച്ചു. 1161 പേര്‍ രോഗമുക്തരായി. ഇന്ന് 858 പരിശോധനാ ഫലങ്ങളാണ് വന്നത്. പുതിയതായി 527 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.