കൊവിഡ് പിടിവിടാതിരിക്കാൻ പിടി മുറുക്കി കേരളം: സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: പരിശോധന പൂർത്തിയാകും വരെ ക്വാറൻ്റയിനും നിർബന്ധം

കൊവിഡ് പിടിവിടാതിരിക്കാൻ പിടി മുറുക്കി കേരളം: സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: പരിശോധന പൂർത്തിയാകും വരെ ക്വാറൻ്റയിനും നിർബന്ധം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ടാം വരവിൽ പിടിവിട്ട് കൊവിഡിൻ്റെ കുതിപ്പ് തടയാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തിന് പുറത്ത് നിന്നും വിദേശത്ത് നിന്നും എത്തുന്നവർക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്.

രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. 48 മണിക്കൂര്‍ മുന്‍പോ എത്തിയ ഉടനെയോ പരിശോധന നടത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. വാക്സീനെടുത്തവര്‍ക്കും പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. കേരളത്തില്‍ എത്തിയ ശേഷം പരിശോധന നടത്തുന്നവര്‍ ഫലം വരുന്നതുവരെ ക്വാറന്റൈന്‍ പാലിക്കണം. കൊവിഡ് നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാര്‍ക്ക് അഞ്ച് കോടി രൂപ വീതം അനുവദിച്ച്‌ ഉത്തരവായി.

ആഭ്യന്തര യാത്രികര്‍ക്കുള്ള നിര്‍ദ്ദേശം

ഇ – ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
വാക്സീനെടുത്തവര്‍ ഉള്‍പ്പടെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം
കേരളത്തിലെത്തിയ ശേഷം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നവര്‍ അതതിടങ്ങളില്‍ റൂം ഐസൊലേഷനില്‍ ആയിരിക്കും
ആര്‍ടിപിസിആര്‍ ഫലം പോസിറ്റീവാണെങ്കില്‍ ചികിത്സയില്‍ പ്രവേശിക്കണം
ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവാണെങ്കില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കേരളത്തില്‍ കഴിയാം. കേരളത്തില്‍ വെച്ച്‌ പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, പേശീ വേദന തുടങ്ങിയ കൊവിഡ് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ചികിത്സ തേടണം
ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താത്തവര്‍ കേരളത്തില്‍ എത്തിയ ശേഷം 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.
അന്താരാഷ്ട്ര യാത്രികര്‍ ശ്രദ്ധിക്കേണ്ടത്

അന്താരാഷ്ട്ര യാത്രികര്‍ നിലവിലെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. കേന്ദ്രസര്‍ക്കാര്‍ വിദേശത്ത് നിന്ന് വരുന്നവര്‍ക്കായി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.