കുംഭമേള കൊവിഡ് മഹാമേളയാകുന്നു: ഹരിദ്വാറിൽ മേളയ്ക്ക് എത്തിയത് പത്തു ലക്ഷം പേർ; മേളയിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടും ഒന്നും ചെയ്യാനാവാതെ പൊലീസ്
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: കൊവിഡിൻ്റെ രണ്ടാം വരവിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ, കൊവിഡ് മഹാമേളയായി കുംഭമേള മാറുന്നു. പത്ത് ലക്ഷം പേർ പങ്കെടുക്കുന്ന കുംഭമേള കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് പ്രവർത്തിക്കുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ആളുകൾ കൂട്ടത്തോടെ എത്തുന്നതിനാൽ കൊവിഡ് മാനദണ്ഡം പോലും ഇവിടെ കൃത്യമായി പാലിക്കപ്പെടുന്നില്ല.
എന്നാൽ , ഇതിനിടെ ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കില്ലന്നും റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്. ഏപ്രില്‍ 30 വരെ കുംഭമേള തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ധിപ്പിക്കുന്നതിനാല്‍ കുംഭമേള ബുധനാഴ്ച അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേര്‍ സ്‌നാനം ചെയ്യാന്‍ എത്തിയെന്നാണ് കണക്ക്. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്താന്‍ തീരുമാനമുണ്ടെങ്കിലും വന്‍ജനക്കൂട്ടമായതിനാല്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച ഉത്തരാഖണ്ഡില്‍ 1925 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന സംഖ്യയാണിത്. ഹരിദ്വാറില്‍ മാത്രം രണ്ട് ദിവസത്തിനിടെ 1000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാനെത്തുന്നത്.