രാജ്യം ആശ്വാസത്തിന്റെ തീരത്തേക്ക് : ഇന്ത്യയിൽ കഴിഞ്ഞ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 36,370 പേർക്ക് മാത്രം

രാജ്യം ആശ്വാസത്തിന്റെ തീരത്തേക്ക് : ഇന്ത്യയിൽ കഴിഞ്ഞ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 36,370 പേർക്ക് മാത്രം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആശങ്കകൾക്കൊടുവിൽ കോവിഡിന്റെ പുതിയ കണക്കുകൾ ഏറെ ആശ്വാസം തരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 36,370 പേർക്ക് മാത്രമാണ്.

ജൂലൈക്ക് ശേഷം ഇത് ആദ്യമായിട്ടാണ് മുപ്പതിനായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ജൂലൈ 18ന് 36,000ത്തിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 488 മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,19,502 ആയി ഉയർന്നിട്ടുണ്ട്. സെപ്റ്റംബറിൽ കോവിഡ് മരണനിരക്ക് 1.5 ശതമാനത്തിലെത്തിയിരുന്നു. നിലവിൽ അത് ഒരു ശതമാനത്തിൽ താഴെയാണ.

79.46 ലക്ഷം പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. സെപ്റ്റംബറിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുക്കുകയപും ചെയ്തിരുന്നു.

6,25,857 പേരാണ് രോഗം ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് കഴിഞ്ഞദിവസം 90 ശതമാനത്തിന് മുകളിലെത്തിയിരുന്നു.നിലവിൽ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രോഗവ്യാപനം കൂടുതൽ.