play-sharp-fill
ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ്, 300ലേറെ സര്‍വീസുകള്‍ റദ്ദാക്കി; പൊലീസില്‍ 600ലധികം പേര്‍ക്ക് വൈറസ് ബാധ

ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ്, 300ലേറെ സര്‍വീസുകള്‍ റദ്ദാക്കി; പൊലീസില്‍ 600ലധികം പേര്‍ക്ക് വൈറസ് ബാധ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തൊട്ടാകെ 300ലധികം സര്‍വീസുകള്‍ റദ്ദാക്കി. ജീവനക്കാര്‍ക്ക് ഇടയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ, െൈദനംദിന സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ ബുദ്ധിമുട്ടുകയാണ് കെഎസ്ആര്‍ടിസി.

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന തിരുവനന്തപുരത്ത് മാത്രം 80 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ടക്ടര്‍മാരിലാണ് കൂടുതലായി രോഗം കണ്ടുവരുന്നത്. സിറ്റി ഡിപ്പോയില്‍ മാത്രം 25 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. ചീഫ് ഓഫീസിലും വ്യാപനമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. വരുംദിവസങ്ങളില്‍ സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്തുന്നതിന് കൂടുതല്‍ ജീവനക്കാരെ എത്തിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. കൂടുതല്‍ ജീവനക്കാര്‍ എത്തുന്നതോടെ പ്രതിസന്ധിയില്ലാതെ സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രതീക്ഷ പ്രകടിപ്പിച്ചു.

പമ്പ സർവീസ് കഴിഞ്ഞെത്തിയവരും കൊവിഡ് ബാധിതരിൽ ഉൾപ്പെടുന്നു. ആറ്റിങ്ങൽ യൂണിറ്റിൽ മാത്രം പത്ത് ഡ്രൈവർമാർക്കും ഏഴ് കണ്ടക്ടർമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പോലീസുകാർക്കിടയിലും കൊവിഡ് വ്യാപനം രൂക്ഷമാണെന്നാണ് റിപ്പോർട്ട്.

അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകൾ നിയന്ത്രണം കർക്കശമാക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന തൃശൂർ, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.

ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിലായതിനാൽ കോഴിക്കോട് ജില്ലയിലെ എല്ലാ പൊതുപരിപാടികൾക്കും നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.

മതപരമായ പരിപാടികൾക്കും ഇത് ബാധകമാണ്. സർക്കാർ, അർധസർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ അടക്കമുള്ളവ എല്ലാ പരിപാടികളും ഓൺലൈനായി മാത്രമേ നടത്താവൂ എന്നാണ് നിർദ്ദേശം.