ആരോഗ്യവകുപ്പില്‍ സര്‍വത്ര അഴിമതി; കോവിഡിനിടയിലും ലീവെടുത്ത് വിദേശത്ത് ജോലിക്ക് പോകുന്ന നേഴ്‌സുമാര്‍ നിരവധി; അഴിമതി കൂടുതല്‍ ആരോഗ്യ മന്ത്രിയുടെ ജില്ലയില്‍; മൂന്നാം തരംഗത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴും ഒഴിവുകള്‍ നികത്താതെ പി എസ് സി ; പത്തനംതിട്ടയിലെ ആരോഗ്യ വകുപ്പ് ഭരിക്കുന്നത് യൂണിയന്‍ നേതാവ്

ആരോഗ്യവകുപ്പില്‍ സര്‍വത്ര അഴിമതി; കോവിഡിനിടയിലും ലീവെടുത്ത് വിദേശത്ത് ജോലിക്ക് പോകുന്ന നേഴ്‌സുമാര്‍ നിരവധി; അഴിമതി കൂടുതല്‍ ആരോഗ്യ മന്ത്രിയുടെ ജില്ലയില്‍; മൂന്നാം തരംഗത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴും ഒഴിവുകള്‍ നികത്താതെ പി എസ് സി ; പത്തനംതിട്ടയിലെ ആരോഗ്യ വകുപ്പ് ഭരിക്കുന്നത് യൂണിയന്‍ നേതാവ്

സ്വന്തം ലേഖകന്‍

കോട്ടയം: ആരോഗ്യവകുപ്പിലെ അഴിമതികള്‍ക്കെതിരെ നടപടിയെടുക്കാതെ ഭരണകൂടം. കോവിഡിനിടയിലും എല്‍ ഡബ്ല്യു എ ലീവെടുത്ത് വിദേശത്ത് പോകുന്ന നേഴ്‌സുമാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.

മിക്കവരും വ്യാജരേഖകള്‍ സമര്‍പ്പിച്ചും ഇല്ലാത്ത കാരണം കാണിച്ചുമാണ് അവധി എടുത്ത് വിദേശത്തേക്ക് മുങ്ങുന്നത്. കോവിഡ് മഹാമാരിയെ നേരിടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ട സമയത്താണ്, സര്‍ക്കാര്‍ ജീവനക്കാർ തന്നെ ജനങ്ങളെ വഞ്ചിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാര്‍ കുറവായിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. യഥാസമയം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി ഏതാനും ദിവസം മുന്‍പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാനിരിക്കെ ആരോഗ്യ മന്ത്രിയുടെ ജില്ലയായ പത്തനംതിട്ടയിലെ ഒഴിവുകളടക്കം ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നമ്മുടെ നാട്ടില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് യൂണിയന്‍ നേതാക്കളാണ്. ഇവരുടെ അനധികൃത ഇടപെടലാണ് ഇത്തരം അഴിമതികള്‍ക്ക് വളം വച്ച് കൊടുക്കുന്നത്. പി എസ് സി റാങ്ക് ലിസ്റ്റ് തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയുള്ള ഈ ദുരവസ്ഥയ്ക്ക് ബലിയാടാകുന്നതാകട്ടെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളും.

കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ ആരോഗ്യ വകുപ്പ് അതിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടോ എന്ന കാര്യം സംശയമാണ്. വാക്‌സിന്‍ വിതരണം പോലും ഇഴഞ്ഞ് നീങ്ങുകയാണ്.

സ്ലോട്ട് കിട്ടുന്നില്ല എന്ന പരാതിയുമായി അതാത് ജില്ലാ കളക്ടര്‍മാരുടെ പേജില്‍ കമെന്റ് ഇടേണ്ട ഗതികേടിലാണ് സാധാരണ ജനങ്ങള്‍.

ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റേത് വകുപ്പിനേക്കാളും പ്രാധാന്യമുണ്ട് ആരോഗ്യവകുപ്പിന്. കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം നേരിടാന്‍ കൃത്യമായ തയ്യാറെടുപ്പ് ഒരുക്കേണ്ട സാഹചര്യത്തിലാണ് ഇത്തരം അനാസ്ഥകള്‍ കൊടികുത്തി വാഴുന്നത്