play-sharp-fill
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കോട്ടയം ജില്ലയിൽ നിന്നും നാട് കടത്തി: നാട് കടത്തിയത് മുണ്ടാർ സ്വദേശി കാന്തിനെ

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കോട്ടയം ജില്ലയിൽ നിന്നും നാട് കടത്തി: നാട് കടത്തിയത് മുണ്ടാർ സ്വദേശി കാന്തിനെ

ക്രൈം ഡെസ്ക്

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ജില്ലാ പൊലീസ് നാട് കടത്തി.

കല്ലറ മുണ്ടാർ നൂറ്റിപ്പത്ത് ചിറ ഭാഗത്ത് ചിറയിൽ (പാറയിൽ) വീട്ടിൽ ശ്രീകാന്തിനെ (കാന്ത് ) യാണ് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ നാട് കടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കാന്ത്. ക്രിമിനലും വധശ്രമം, കഠിന ദേഹോപദ്രവം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയുമാണ്.

ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ശ്രീകാന്തിനെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്.

ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കല്ലറ, മുട്ടാർ എന്നീ പ്രദേശങ്ങളിൽ 2012 മുതൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.

കവർച്ച, ദേഹോപദ്രവം, കൊലപാതകശ്രമം, കടകളിലും വീടുകളിലും അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപ്പിക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളും 2015-ൽ കാപ്പാ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്.

ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണെന്ന് ജില്ലാ പൊലീസ് അറിയിച്ചു.