കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് മരിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെ ബന്ധുവായ എക്സൈസ് ഉദ്യോഗസ്ഥന് കൊവിഡ്: മുണ്ടക്കയം എക്സൈസ് ഓഫിസ് അടച്ചെന്ന് വ്യാജ പ്രചാരണം: ഓഫിസിലെ അഞ്ച് ജീവനക്കാർ ക്വാറൻ്റയിനിൽ

കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് മരിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെ ബന്ധുവായ എക്സൈസ് ഉദ്യോഗസ്ഥന് കൊവിഡ്: മുണ്ടക്കയം എക്സൈസ് ഓഫിസ് അടച്ചെന്ന് വ്യാജ പ്രചാരണം: ഓഫിസിലെ അഞ്ച് ജീവനക്കാർ ക്വാറൻ്റയിനിൽ

തേർഡ് ഐ ബ്യൂറോ

മുണ്ടക്കയം: ഇടക്കുന്നത്ത് കഴിഞ്ഞ ദിവസം മരിച്ച ഓട്ടോ ഡ്രൈവർ കൊറോണ വിമുക്തനായി എന്ന് കണ്ടെത്തിയെങ്കിലും ഭീതി അകലുന്നില്ല. ഇദേഹത്തിൻ്റെ ബന്ധുവായ എക്സൈസ് ഉദ്യോഗസ്ഥന് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക വർദ്ധിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദേഹത്തിനൊപ്പം ജോലി ചെയ്തിരുന്ന അഞ്ച് ഉദ്യോഗസ്ഥരോട് ക്വാറൻ്റയിനിൽ പോകാൻ നിർദേശിച്ചു.

ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്ന കൂടുതൽ ഉദ്യോഗസ്ഥർ ക്വാറൻ്റയിനിൽ പോകണ്ടി വരും. എന്നാൽ, ഇതിനിടെ മുണ്ടക്കയം എക്സൈസ് ഓഫിസ് അടച്ചെന്ന വ്യാജ പ്രചാരണവും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലായ് എട്ടിനാണ് ഇടക്കുന്നത്തെ ഓട്ടോ ഡ്രൈവറായ മുണ്ടക്കയം പാറത്തോട് സ്വദേശി അബ്ദുൾ സലാം (71) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 13 ന് രോഗം ബാധിച്ച് ഇദേഹം മരിച്ചു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിൽ ഇദേഹത്തിന് കൊവിഡ് ഇല്ലെന്നു കണ്ടെത്തിയിരുന്നു. എന്നാൽ ,മരണത്തിന് മുൻപ് തന്നെ ഇദ്ദേഹം രോഗ വിമുക്തനായിരുന്നു.

ഇദേഹത്തിന് രോഗം സ്ഥിരീകരിച്ച ജൂലായ് എട്ടിന് തന്നെ ഇദേഹവുമായി സമ്പർക്കം ഉള്ളവരെ ക്വാറൻ്റയിനിലാക്കിയിരുന്നു. ഈ പട്ടികയിലാണ് എക്സൈസ് ഉദ്യോഗസ്ഥനും ഉൾപ്പെട്ടത്. അന്ന്‌ തന്നെ ഇദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ക്വാറൻ്റയിനിലേയ്ക്ക് മാറ്റിയിരുന്നു. തുടർന്ന് ഓഫിസ് അണുവിമുക്തമാക്കുകയും ചെയ്തു.

ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനും ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചത്.ഈ സാഹര്യത്തിൽ കൂടുതൽ ജീവനക്കാർ ക്വാറൻ്റയിനിൽ പോകണ്ടതായി വരും. ഓഫിസ് വീണ്ടും അണുവിമുക്തമാക്കുകയും ചെയ്യും.