രാജ്യത്ത് കോവിഡ് മരണനിരക്ക് കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 871 മരണം; 2.35 ലക്ഷത്തോളം പുതിയ രോഗികള്‍
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിൽ മരണനിരക്ക് ഉയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 871 കോവിഡ് മരണങ്ങളാണ് പുതിയതായി സ്ഥിരീകരിച്ചത്.ഒരു തവണ മാത്രമാണ് മൂന്നാം തരംഗത്തിൽ ഇതിന് മുൻപ് 650ന് മുകളിൽ മരണസംഖ്യ രേഖപ്പെടുത്തിയത്.
ആദ്യ രണ്ട് തരംഗങ്ങളിലേതിന് സമാനമായി രോഗവ്യാപനം കുറയുമ്പോൾ മരണനിരക്ക് ഉയരുന്ന സ്ഥിതിയാണ് ഇത്തവണയും.അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,35,530 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.39 ശതമാനമായി കുറഞ്ഞിട്ടുണ്ട്.രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അതിന് അവർ പറയുന്ന കാര്യം 16 സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറഞ്ഞുവെന്നതാണ്.അതായത് പ്രതിദിന രോഗികളുടെ എണ്ണത്തിലും ടിപിആറിലും വലിയ കുറവ് സംഭവിച്ചു.
എന്നാൽ കേരളത്തെ സംബന്ധിച്ച് രോഗവ്യാപനം ഇപ്പോൾ ഉച്ചസ്ഥായിയിലാണ്.ഫെബ്രുവരി ആദ്യ വാരത്തോടെ രാജ്യത്തെ രോഗവ്യാപനം ഇനിയും കുറയുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.