കൊവിഡ് മഹാമാരിയിൽ മുങ്ങി അമേരിക്ക: 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത് അന്‍പതിനായിരത്തിലധികം പേർക്ക്; മരണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു; ബ്രസീലിൽ 15 ലക്ഷത്തിലേറെ രോ​ഗ ബാധിതർ

കൊവിഡ് മഹാമാരിയിൽ മുങ്ങി അമേരിക്ക: 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത് അന്‍പതിനായിരത്തിലധികം പേർക്ക്; മരണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു; ബ്രസീലിൽ 15 ലക്ഷത്തിലേറെ രോ​ഗ ബാധിതർ

സ്വന്തം ലേഖകൻ

വാഷിം​ഗ്ടൺ: ലോകത്ത് കൊവിഡ് മഹാമാരി ആഞ്ഞടിക്കുകയാണ്. ഒരു കോടി 10 ലക്ഷത്തിലധികം ആളുകൾക്ക് ലോകത്താകെമാനം കൊവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2 ലക്ഷത്തോളം ആളുകൾക്ക് ലോകത്ത് കൊവിഡ് ബാധിച്ചു. ആദ്യമായണ് പ്രതിദിന രോ​ഗികളുടെ എണ്ണം 2 ലക്ഷം കടക്കുന്നത്. ലോകത്ത് 5.25 ൽ അധികം ആളുകൾക്കാണ് കൊവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായത്.

അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. ദിനംപ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇന്നലെ മാത്രം 48,785 പുതിയ കേസുകളാണ് അമേരിക്കയിൽ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 28,28,738 ആയി ഉയര്‍ന്നു. വ്യാഴാഴ്ച 615 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ അമേരിക്കയില്‍ ആകെ കൊവിഡ് മരണം 1,31,413 ആയി. രാജ്യത്ത് ഇതുവരെ 11,85,019 പേരാണ് രോഗമുക്തി നേടിയത്. 15,12,306 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 32,165 പേരാണ് ന്യൂയോർക്കിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇവിടെ മാത്രം 4,19,610 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ന്യൂജഴ്‌സി (15,242), മിഷിഗന്‍ (6,212), മാസച്യുസെറ്റ്‌സ് (8,132), ഇല്ലിനോയി (7,188), കണക്ടിക്കട്ട് (4,326), പെന്‍സില്‍വാനിയ (6,764), കലിഫോര്‍ണിയ (6,202) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.

അതേസമയം ബ്രസീലിലും കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. 15 ലക്ഷത്തിലധികം ആളുകൾക്കാണ് ബ്രസീലിൽ മാത്രം ഇതുവരെ കൊവിഡ് ബാധിച്ചത്.