
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയടക്കം മത്സരിച്ച 12 സീറ്റുകളിലും തോല്‍വി സംഭവിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി.
പ്രയത്നിച്ചതോ പ്രാർത്ഥിച്ചതോ ആയിരുന്നില്ല തെരഞ്ഞെടുപ്പ് ഫലമെന്നും ഞങ്ങള്‍ വീണ്ടും ഉയിർത്തെഴുന്നേല്‍ക്കും, കൂടുതല്‍ ശക്തിയോടെയെന്ന് നിഷ ഫേസ്ബുക്കില്‍ കുറിച്ചു.
ഞാൻ ജോയുടെ കൂടെ ചേർന്ന് നില്‍ക്കുന്നു. വെറുമൊരു ഭാര്യ എന്ന നിലയില്ല, അദ്ദേഹത്തില്‍ വിശ്വാസമുള്ള ഒരാളായി. ജോയില്‍ ഞാൻ ധൈര്യം കണ്ടു, തോല്‍വിയല്ല- നിഷ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാൻ ജോയുടെ കൂടെ ചേർന്ന് നില്‍ക്കുന്നു, വെറുമൊരു ഭാര്യ എന്ന നിലയില്‍ മാത്രമല്ല, ആദ്ദേഹത്തില്‍ വിശ്വാസമുള്ള ഒരാളെന്ന നിലയിലാണ്. ഹൃദയത്തില്‍ വിശ്വാസവും ഓരോ ചുവടിലും പ്രതീക്ഷയുമായാണ് ഒരുമിച്ച് ഈ യാത്ര നടന്നെത്തിയത്.
ഞങ്ങളുടെ മാതാപിതാക്കളായ കുട്ടിയമ്മയുടെയും കെ എം മാണിയുടെയും സേവനവും വിശ്വാസവും, ജനങ്ങളുമായുള്ള ബന്ധവും, കെട്ടിപ്പടുത്ത പൈതൃകവുമെല്ലാം ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. വീടും ഹൃദയവും ഞങ്ങള്‍ക്കായി തുറന്നു തന്ന എണ്ണമറ്റ ആളുകളെ കണ്ടുമുട്ടിയിട്ടുണ്ട്. അവർക്ക് ഞങ്ങളിലുള്ള വിശ്വാസം വിലമതിക്കാത്ത ഒന്നാണെന്നും നിഷ പറയുന്നു.







