
തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി വിഎസിന്റെ മകൻ വി എ അരുൺകുമാർ.
അഴിമതിക്കും പരിസ്ഥിതിക്കും സാധാരണക്കാരൻ്റെ നീതിക്കും വേണ്ടി പോരാടണമെന്നും ആ പഴയ കരുത്തിലേക്ക് തിരിച്ചു പോകേണ്ട സമയം അതിക്രമിച്ചുവെന്നും വിഎ അരുൺകുമാർ പറഞ്ഞു.
ഫേസ്ബുക്കിലാണ് അരുൺ കുമാറിൻ്റെ വിമർശനം. പാർട്ടി നിലപാടുകളിലേക്കുള്ള തിരിച്ചുപോക്ക് അനിവാര്യമാണെന്ന സൂചന നൽകിയാണ് എഫ്ബി പോസ്റ്റ്.
ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ ഗൗരവമായി കാണുമെന്ന് വിഎസിന് ബോധ്യമുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കുമെന്നും അരുൺ കുമാർ പറയുന്നു. അതേസമയം, കനത്ത പരാജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തെത്തി.
ക്ലിഫ് ഹൗസ് ഒഴിയും. നിലവിൽ കോൺഗ്രസിൽ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ദില്ലിയിലടക്കം ചർച്ചകൾ പുരോഗമിക്കുകയാണ്.







