Spread the love

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ വിദ്യാഭ്യാസ വകുപ്പിൽ തിരക്കിട്ട സ്ഥലംമാറ്റം. അഞ്ച് പേരെയാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്.

video
play-sharp-fill

ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് തസ്‌തികകളിലാണ് സ്ഥലംമാറ്റം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇന്നാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്.

കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗത്തിൻ്റെ ആവശ്യപ്രകാരമാണ് സ്ഥലംമാറ്റമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സീനിയർ അഡ്മിനിസ്ട്രേറ്റരുടെ ഉത്തരവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ കാര്യാലയത്തിലെയും പരീക്ഷാ കൺട്രോളുടെ കാര്യാലയത്തിലെയും ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്.

അതേസമയം, എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി.

കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ഭരണ മാറ്റത്തിന് പിന്നാലെയാണ് കെ എം എബ്രഹാമിൻെറ പടിയിറക്കം.

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചതിന് പിന്നാലെയാണ് കിഫ്ബി സിഇഒയും പടിയിറങ്ങുന്നത്.