Spread the love

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി പറഞ്ഞ് ടിവികെ അധ്യക്ഷൻ വിജയ്.

video
play-sharp-fill

തമിഴ്നാട്ടിലെ വമ്പൻ വിജയത്തിന് ശേഷമുള്ള വിജയ്‍യുടെ ആദ്യ പ്രതികരണമാണിത്.
രാഷ്ട്രീയത്തിനപ്പുറം തമിഴ്നാടിന്റെ ക്ഷേമത്തിനു മുൻഗണന നല്‍കാമെന്നും തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതില്‍ പ്രതിബദ്ധത പുലർത്താമെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ വിജയ് പറ‍ഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിജയ് നന്ദി പറഞ്ഞു. തമിഴ്നാടിന്റെ വികസനത്തില്‍ കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ടിവികെ ജനറല്‍ സെക്രട്ടറി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി ഫോണില്‍ സംസാരിച്ചു. ഗവർണർ ചെന്നൈയില്‍ എത്തുമ്പോള്‍ വിജയ്ക്ക് കാണാൻ താത്പര്യം ഉണ്ടെന്ന് അറിയിച്ചു.

നാല് ദിവസത്തിനുളില്‍ സർക്കാർ രൂപീകരിക്കുമെന്നും ടിവികെ അറിയിച്ചു.