വീണ്ടും കോവിഡ് ഭീതി ; നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; രോഗികൾ കൂടിയ നഗരങ്ങളിൽ സമ്പൂർണ്ണ ലോക്ഡൗൺ; കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ
സ്വന്തം ലേഖകൻ
ബീജിങ്ങ്: ചൈനയിലെ ചാങ്ചുന്‍ നഗരത്തില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചൈനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു കോടിയോളം ജനസംഖ്യയുള്ള നഗരത്തിലാണ് ഇപ്പോള്‍ കോവിഡ് വ്യാപിക്കുന്നത്. ദിനംപ്രതി കോവിഡ് കേസുകള്‍ കൂടിവരുന്നതിനാല്‍ ഈ നഗരത്തില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
കടുത്ത നിയന്ത്രണങ്ങളാണ് അധികൃതര്‍ ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ വടക്ക് കിഴക്കന്‍ നഗരമാണ് ചാങ്ചുന്‍. അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഇവിടേക്കുള്ള വാഹന ഗതാഗതവും റദ്ദാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കര്‍ശന കോവിഡ് മാനദണ്ഡങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് തവണ കോവിഡ് ടെസ്റ്റിന് വിധേയനാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അവശ്യ സര്‍വീസുകള്‍ക്കും സേവനങ്ങള്‍ക്കും മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. അല്ലാത്ത കടകളും ഓപീസുകളും അടക്കണമെന്നും പ്രാദേശിക അധികൃതര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.
വെള്ളിയാഴ്ച 397 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 98 കേസുകളും ചാങ്ചുന്‍ നഗരത്തിനടുത്തുള്ള ജിലിന്‍ പ്രവിശ്യയിലാണ്. ഇവിടെയാണ് ഇപ്പോള്‍ ദിനംപ്രതി കോവിഡ് കേസുകള്‍ കൂടിവരുന്നത്.