സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നു; 1465 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; റിപ്പോർട്ട് ചെയ്തത് ആറ് മരണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നു. ഇന്നും ആയിരത്തിന് മുകളിലാണ് രോഗികള്‍.ഇന്ന് 1465 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആറ് പേര് മരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്.
ഇന്നും ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയിലാണ്. 475 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. കേരളം, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളെയാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് ആശങ്ക അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സംസ്ഥാനങ്ങളില്‍ കോവിഡിന്റെ പ്രാദേശിക വ്യാപനം സംഭവിക്കുന്നതായാണ് കേന്ദ്രം വിലയിരുത്തുന്നത്. ഈ സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു.
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ നഷ്ടപ്പെടാത്തവിധം ശക്തമായ നടപടികള്‍ സ്വീകരിക്കണം. കോവിഡ് വ്യാപനം തടയാന്‍ വേണമെങ്കില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കത്തില്‍ പറയുന്നു.