രാജ്യത്ത് വീണ്ടും 10,000 കടന്ന് കൊവിഡ് കേസുകൾ..! 24 മണിക്കൂറിനുള്ളിൽ 10,753 പേർക്ക് രോഗം സ്ഥിരീകരിച്ചു..! പോസിറ്റിവിറ്റി നിരക്കിലും വർദ്ധന
സ്വന്തം ലേഖകൻ
ഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധന.വീണ്ടും 10000 കടന്നു. 24 മണിക്കൂറിനുള്ളിൽ 10,753 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സജീവ കേസുകൾ 53,720 ആയി ഉയർന്നു. 27 മരണങ്ങളോടെ മരണസംഖ്യ 53,1091 ആയി.
പോസിറ്റിവിറ്റി നിരക്കിലും വർധനയുണ്ടായിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.78 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.49 ശതമാനവുമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡൽഹിയിൽ ആറ് പേരും മഹാരാഷ്ട്രയിൽ നാല് പേരും രാജസ്ഥാനിൽ നിന്ന് മൂന്ന് പേരും ഛത്തീസ്ഗഡ്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും മരിച്ചു.
Third Eye News Live
0