play-sharp-fill
കൊവിഡിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; സെപ്റ്റംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കും; തിയറ്ററുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും

കൊവിഡിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; സെപ്റ്റംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കും; തിയറ്ററുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും

തേർഡ് ഐ ബ്യൂറോ

ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങൾ കേരളത്തിൽ വീണ്ടും കർക്കശമാക്കുന്നതിനിടെ, അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നു. സ്‌കൂളുകൾ തുറക്കുന്നതിനും, തീയറ്ററുകൾ തുറക്കുന്നതിനും അടക്കമുള്ള നടപടികളാണ് ഇപ്പോൾ അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് സെപ്റ്റംബർ ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കുമെന്നാണ് തമിഴ്‌നാട് സർക്കാർ അറിയിച്ചിരിക്കുന്നത്. ഒപ്പം കോളേജുകളും തുറക്കും.


സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. സീറ്റുകളുടെ 50 ശതമാനം ഉപയോഗിച്ച് പ്രവർത്തിക്കാനാണ് തിയേറ്ററുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി അദ്ധ്യാപകരും സ്‌കൂളിലെ മറ്റു ജീവനക്കാരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.പോളിടെക്നിക് കോളേജുകളും ഇതിനോടൊപ്പം തുറക്കാൻ അനുമതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളുകൾ ആദ്യ ഘട്ടത്തിൽ ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസുകാർക്ക് മാത്രമേ തുറക്കുന്നുള്ളുവെങ്കിലും സെപ്റ്റംബർ 15ന് ശേഷം ഒന്ന് മുതൽ എട്ട് വരെ ക്ലാസുകാർക്ക് തുറക്കുന്നതും പരിഗണനയിലുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം .